നാടൻ ചേരുവകളിൽ തയ്യാറാക്കുന്ന പടവലങ്ങ കറി
Dec 23, 2025, 10:45 IST
പടവലങ്ങ -ചെറുത് ഒന്ന്
തേങ്ങ -ഒരു കപ്പ്
ജീരകം -അര ടീസ്പൂൺ
വെള്ളം
വെളിച്ചെണ്ണ
വെളുത്തുള്ളി
സവാള
ഉപ്പ്
പച്ചമുളക്
തക്കാളി -രണ്ട്
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
മുളകുപൊടി -ഒരു ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ഒരു മൺകലത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് വെളുതുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം ശേഷം തക്കാളി പച്ചമുളക് ഇവ ചേർക്കാം എല്ലാം നന്നായി വെന്തു കഴിയുമ്പോൾ പടവലങ്ങ ചേർക്കാം മിക്സ് ചെയ്തശേഷം ഇതിലേക്ക് മസാല പൊടികളും ഉപ്പും ചേർക്കാം നാളികേരം ജീരകവും വെള്ളവും ചേർത്ത് നന്നായി അരച്ച് കറിയിലേക്ക് ചേർക്കാം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക അവസാനമായി കടുകും കറിവേപ്പിലയും വെളിച്ചെണ്ണയും താളിച്ചു കറിയിലേക്ക് ചേർക്കാം.
.jpg)


