ആപ്പിൾ കൊണ്ട് പച്ചടി തയ്യാറാക്കിയാലോ...?

google news
pachadi

വേണ്ട ചേരുവകൾ

ആപ്പിൾ -  ഒരെണ്ണം
തേങ്ങ  -  അര കപ്പ്
പച്ചമുളക് - 1 എണ്ണം
ഇഞ്ചി - 1 സ്പൂൺ
കടുക് - 1/2 സ്പൂൺ
ഉപ്പ് - 1 സ്പൂൺ
തൈര് - 1 കപ്പ്
എണ്ണ - 1 സ്പൂൺ
കടുക് - 1/2 സ്പൂൺ
ചുവന്ന മുളക് - 2 എണ്ണം
കറി വേപ്പില - 1 തണ്ട് 

തയ്യാറാക്കുന്ന വിധം

ആപ്പിൾ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കുക. ശേഷം കുറച്ചു വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് ആപ്പിൾ വേവിച്ച് എടുക്കുക. ഇനി മിക്സിയുടെ ജാറിലേയ്ക്ക് തേങ്ങ, പച്ചമുളക്, കടുക്, ഇഞ്ചി, തൈര് എന്നിവ അരച്ച്, വേവിച്ച അപ്പിളിലേയ്ക്ക് ചേർത്ത് കൊടുക്കുക. ഒപ്പം കുറച്ചു തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മറ്റൊരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു, ചുവന്ന മുളകും, കറി വേപ്പിലയും ചേർത്ത് വറുത്തു പച്ചടിയിലേയ്ക്ക് ചേർക്കുക.

Tags