സൂപ്പർ രുചിയിൽ പാവയ്ക്കാ അച്ചാർ തയ്യാറാക്കാം

pavaykka achar

 ചേരുവകൾ 

പാവയ്ക്ക - 300 ഗ്രാം
ഉപ്പ് - ആവശ്യത്തിന് 
നല്ലെണ്ണ - 5-6 ടേബിൾസ്പൂൺ 
കടുക് - 1 ടീസ്പൂൺ 
വെളുത്തുള്ളി അരിഞ്ഞത്- 1 ടേബിൾസ്പൂൺ 
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ 
പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
കറിവേപ്പില - ആവശ്യത്തിന് 
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ 
മുളകുപൊടി - 1 ടേബിൾസ്പൂൺ 
വിനാഗിരി - 3 ടേബിൾസ്പൂൺ 
പഞ്ചസാര - അര ടീസ്പൂൺ
കായപ്പൊടി - അര ടീസ്പൂൺ 
ഉലുവ വറുത്തുപൊടിച്ചത് - കാൽ ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

പാവയ്ക്ക നന്നായി കഴുകി വെള്ളമെല്ലാം പോയിക്കഴിഞ്ഞ് കുരു കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കാം. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി മൂടി വെച്ച് 10-12 മണിക്കൂർ ഫ്രിഡ്ജിൽ എടുത്തു വയ്ക്കാം. അടുത്ത ദിവസം ഇതെടുത്ത് പാവയ്ക്ക നന്നായി പിഴിഞ്ഞ് നീരെല്ലാം കളഞ്ഞെടുക്കാം. ഇനിയൊരു പാൻ സ്റ്റൗവിൽ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായാൽ കടുകിട്ട് പൊട്ടിയശേഷം അതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് വഴറ്റി എടുക്കാം.

 ഇനി തീ ഓഫ് ചെയ്തശേഷം മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്തു കൊടുക്കാം. ഇതിലേക്ക് ഇനി പാവയ്ക്ക ചേർത്തുകൊടുത്തശേഷം നന്നായി ഇളക്കി വീണ്ടും സ്റ്റൗ ഓൺ ആക്കാം. ഇത് ഒന്നു വാടിക്കഴിഞ്ഞാൽ  വിനാഗിരി ചേർത്ത് കൊടുക്കാം. പാവയ്ക്ക നന്നായി വാടിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്യുന്നതിന് മുമ്പ് കായപ്പൊടി ചേർത്തു കൊടുക്കാം. ഇനി തീ ഓഫ് ചെയ്ത ശേഷം അല്പം പഞ്ചസാരയും ഉലുവ വറുത്തു പൊടിച്ചതും കൂടി ചേർത്ത് ഇളക്കി എടുക്കാം. ഇതോടെ പാവയ്ക്ക അച്ചാർ തയ്യാറായിക്കഴിഞ്ഞു.
 

Tags