സൺണ്ടേ സ്പെഷ്യൽ പാൽ കപ്പ

paalkappa

 ചേരുവകൾ

കപ്പ- 1 കിലോ
വെള്ളം- ആവശ്യത്തിന്
ഉപ്പ്- 1/4 ടീസ്പൂൺ
ചുവന്നുള്ളി- 15
വെളുത്തുള്ളി- 5
പച്ചമുളക്- 3
തേങ്ങയുടെ രണ്ടാം പാൽ- 1 കപ്പ്
തേങ്ങയുടെ ഒന്നാം പാൽ- 1 കപ്പ്
വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
കടുക്- 1 ടീസ്പൂൺ
വറ്റൽമുളക്- 2
കറിവേപ്പില- 2

തയ്യാറാക്കുന്ന വിധം

ഒരു പാനിലേയ്ക്ക് കുറച്ച് വെള്ളം ഒഴിച്ച് ഒരു കിലോ കപ്പ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കിയതും അൽപ്പം ഉപ്പും ചേർത്ത് വേവിക്കാം. പതിനഞ്ച് ചുവന്നുള്ളി, അഞ്ച് വെളുത്തുള്ളി, മൂന്ന് പച്ചമുളക് എന്നിവ ചതച്ച് മാറ്റി വെയ്ക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് വേവിച്ച കപ്പ അതിലേയ്ക്കു മാറ്റാം. തേങ്ങയുടെ രണ്ടാം പാൽ ഒരു കപ്പ് ചേർത്തിളക്കി യോജിപ്പിക്കുക. അത് തിളച്ചു വരുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന ചുവന്നുള്ളിയും പച്ചമുളകും ചേർത്തിളക്കി ഉടയ്ക്കാം.  തുടർന്ന് തേങ്ങയുടെ ഒന്നാം പാൽ ഒരു കപ്പ് ചേർത്ത് അടുപ്പണയ്ക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ​ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കാം.
അതിലേയ്ക്ക് ഒരു ടീസ്പൺ കടുക്, രണ്ട് വറ്റൽമുളക്, 2 കറിവേപ്പില തണ്ട് എന്നിവ ചേർത്തു വറുക്കാം. ഇത് കപ്പയിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.  ഇത് ചൂടോടെ കഴിച്ചു നോക്കൂ. ഒപ്പം ചിക്കൻ കറിയും ബീഫും കൂട്ടാവുന്നതാണ്.

Tags