വൈകുന്നേരത്തെ ചായയ്ക്കും പ്രഭാതഭക്ഷണത്തിനും ഒരുപോലെ ചേരുന്ന നമ്മുടെ സ്വന്തം നാടൻ പലഹാരം

Ammini Kozhukattai

ചേരുവകൾ
- അരിപ്പൊടി – 1 ഗ്ലാസ്
- തേങ്ങ ചിരകിയത് – 1 കപ്പ് + 1/2 കപ്പ് (രണ്ടായി മാറ്റി വെക്കുക)
- ജീരകപ്പൊടി – 1/4 ടീസ്പൂൺ
- നെയ്യ് – 1 ടേബിൾ സ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് – 1 ടീസ്പൂൺ
- ചെറിയ ഉള്ളി – 4 എണ്ണം (അരിഞ്ഞത്)
- വറ്റൽമുളക് – 4 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- ഉപ്പ് – പാകത്തിന്

അമ്മിണി കൊഴുക്കട്ട തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1: മാവ് തയ്യാറാക്കൽ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പും ജീരകപ്പൊടിയും ചേർക്കുക. ഇതിലേക്ക് അരിപ്പൊടി ചേർത്ത് ഇടിയപ്പത്തിന് കുഴയ്ക്കുന്നത് പോലെ നന്നായി കുഴച്ചെടുക്കുക.

സ്റ്റെപ്പ് 2: കൊഴുക്കട്ട ഉരുട്ടി വേവിക്കൽ തയ്യാറാക്കി വെച്ച മാവിലേക്ക് 1 കപ്പ് തേങ്ങ ചിരകിയത് കൂടി ചേർത്ത് നന്നായി കുഴച്ചു യോജിപ്പിക്കുക. ശേഷം മാവ് ചെറിയ ഉരുളകളാക്കി ഉരുട്ടി, ഇഡ്ഡലി പാത്രത്തിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക.

സ്റ്റെപ്പ് 3: താളിച്ചെടുക്കൽ ഒരു പാനിൽ നെയ്യ് ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഉഴുന്ന് പരിപ്പ്, അരിഞ്ഞ ചെറിയ ഉള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.

സ്റ്റെപ്പ് 4: ഫിനിഷിംഗ് ഇതിലേക്ക് ബാക്കി വെച്ചിരിക്കുന്ന 1/2 കപ്പ് തേങ്ങ ചിരകിയത് കൂടി ചേർത്ത് ചെറുതായി മൂപ്പിക്കുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന കൊഴുക്കട്ട ഉരുളകൾ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.

ചായയ്‌ക്കൊപ്പവും സായാഹ്ന ലഘുഭക്ഷണമായും കഴിക്കാൻ ഏറ്റവും രുചികരമായ അമ്മിണി കൊഴുക്കട്ട തയ്യാർ

Tags