ഓറഞ്ച് തൊലി ഇനി കളയേണ്ട; രുചിയിൽ മാങ്ങയെ വെല്ലുന്ന ഒരു സ്പെഷ്യൽ അച്ചാർ!

orange peel pickle

ചേരുവകൾ

ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞത്-  1 കപ്പ്

പുളി- ആവശ്യത്തിന്

മുളക് പൊടി-  2 ടീ  സ്പൂൺ

ഉപ്പ്- ആവശ്യത്തിന്

കായപ്പൊടി- 1/4 ടേബിൾ സ്പൂൺ

ഉലുവപ്പൊടി- 1/4 ടീ സ്പൂൺ

കടുക്- ആവശ്യത്തിന്

വറ്റൽ മുളക്- 3

നല്ലെണ്ണ- 3 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി ചൂടാകുമ്പോൾ കടുക് താളിക്കുക. കടുക് പൊട്ടുമ്പോൾ മുളകും കറിവേപ്പിലയും ചേർത്തിളക്കുക

tRootC1469263">

അതിനു ശേഷം ഓറഞ്ച് തൊലിയും ചേർത്ത് നന്നായി വഴറ്റുക.

ഓറഞ്ച് തൊലി നന്നായി വാടുമ്പോൾ മുളക് പൊടിയും , ഉലുവാപ്പൊടിയും, കായപ്പൊടിയും ഉപ്പും ചേർത്തിളക്കുക.

ഒരു പാത്രത്തിൽ പുളി പിഴിഞ്ഞെടുക്കുക. നന്നായി അരിച്ചെടുത്ത ശേഷം പുളി വെള്ളം ചേർക്കുക.

വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക.

Tags