ഈ ചൂടിന് ഒരു കുൽഫി കഴിച്ചാലോ..? ഒരു ഓറഞ്ച് കുൽഫി..!

orange kulfi
orange kulfi

ആവശ്യമായവ

ഓറഞ്ച് - 6 എണ്ണം 
പാൽ - 1 ലിറ്റർ  
പഞ്ചസാര - 1 കപ്പ് 
പാൽകോവ - 2 ടേബിൾസ്പൂൺ 
കോൺഫ്ലവർ - 1 ടേബിൾസ്പൂൺ 
ഏലക്ക - 4 എണ്ണം 
ബദാം - 6 എണ്ണം 
പിസ്ത - 8-10 എണ്ണം ( ചെറുതായി അരിഞ്ഞത്)
ഓറഞ്ച് കളർ - 1 നുള്ള് 

തയ്യാറാക്കുന്നവിധം 

ആദ്യം ഓറഞ്ചിന്റെ മുകൾ ഭാഗം റൗണ്ടിൽ കട്ട് ചെയ്ത് അതിനുള്ളിലെ പൾപ്പ് എടുക്കുക. ഓറഞ്ചിന്റെ തൊലി പൊട്ടി പോകരുത്. ശേഷം എടുത്ത് വച്ചിരിക്കുന്ന പൾപ്പ് പിഴിഞ്ഞോ, മിക്സിയിൽ അടിച്ചോ ജ്യൂസ് എടുക്കുക.

tRootC1469263">

ഒരു പാനിൽ ഓറഞ്ച് ജ്യൂസ് എടുത്ത് 4 ടീസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി തിളപ്പിക്കുക. ഒരൽപം കുറുകി വരുമ്പോൾ ഇറക്കി തണുക്കാൻ വയ്ക്കാം. അതേസമയം ബദാം, ഏലക്ക എന്നിവ പൊടിച്ചു വയ്ക്കുക.

ശേഷം ഒരു പാനിൽ പാൽ ചേർത്ത് ചെറുതീയിൽ ചൂടാക്കുക. തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് പഞ്ചസാര ചേർക്കുക. നന്നായി ഇളക്കണം. ശേഷം പാൽക്കോവയും പൊടിച്ചുവച്ചിരിക്കുന്ന ബദാമും ഏലക്കയും ചേർക്കുക. നന്നായി യോജിപ്പിക്കുക.

അതേസമയം കോൺഫ്ലർ വെള്ളം ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക. ഇതും പാലിലേക്ക് ഒഴിച്ച്, കളറും ചേർത്ത് കൊടുത്ത് നന്നായി ഇളക്കുക. പാൽ കുറുകി പകുതിയാകുമ്പോൾ ഇറക്കി തണുക്കാൻ വയ്ക്കുക.

തണുത്തതിന് ശേഷം ഓറഞ്ച് ജ്യൂസ് ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം പിസ്ത അരിഞ്ഞത് ചേർത്ത് . നേരത്തെ മാറ്റിവച്ച  ഓറഞ്ച് തോടിലേക്ക് ഒഴിച്ച് രാത്രി മുഴുവൻ ഫ്രീസറിൽ വയ്ക്കുക.
പിറ്റേന്ന് എടുത്ത് മുറിച്ചു കഴിക്കാം.

Tags