ഓറഞ്ച് ഐസ്‌ക്രീം ഡ്രിങ്ക്

dsh

 കൊടും ചൂടിനെ അതിജീവിക്കാൻ പലതരത്തിലുള്ള ജ്യൂസുകൾ മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മൾ. അതിനാൽ എളുപ്പത്തിൽ ഉണ്ടാക്കാന്‍ കഴിയുന്ന ഓറഞ്ച് ഐസ്‌ക്രീം ഡ്രിങ്ക് തയ്യാറാക്കിയാലോ ?


ആവശ്യമായ സാധനങ്ങള്‍

ഓറഞ്ച് തോല്‍ കളഞ്ഞ് കുരുഇല്ലാതെ അല്ലികള്‍ മാത്രം എടുത്തത്- 200 ഗ്രാം

കസ് കസ് കുതിര്‍ത്തത്- ഒരു സ്പൂണ്‍
ഐസ്‌ക്രീം- 2 സ്‌ക്കൂപ്പ്
നാരങ്ങാനീര്- 10 മില്ലി
പഞ്ചസാര- 75 ഗ്രാം
ഐസ് ക്യൂബ്- 4 എണ്ണം

തയ്യാറാക്കുന്ന വിധം

ഓറഞ്ചും പഞ്ചസാരയും ജ്യൂസാക്കാം. ഒരു ക്ലാസിലേക്ക് മാറ്റി അതിലേക്ക് ഐസ്‌ക്യൂബ് ഇട്ട്, കസ് കസ്,ഐസ്‌ക്രീം, നാരങ്ങാനീര് എന്നിവ ചേര്‍ക്കാം. സൂപ്പര്‍ ചില്‍ ജ്യൂസ് ഐസ്‌ക്രീം തയ്യാര്‍

Share this story