കെഎസ്ഇബിയിലും വിവിധ കോർപ്പറേഷനുകളിലും അവസരം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB), പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ തുടങ്ങി വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷൻ . അസിസ്റ്റന്റ് മാനേജർ, ജൂനിയർ അസിസ്റ്റന്റ്, ഇലക്ട്രിസിറ്റി വർക്കർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പ്രധാന തസ്തികകൾ
അസിസ്റ്റൻ്റ് മാനേജർ: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലാണ് ഒഴിവ് (കാറ്റഗറി നമ്പർ: 19/2026).
ജൂനിയർ അസിസ്റ്റന്റ്: പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാം (കാറ്റഗറി നമ്പർ: 20/2026).
ഇലക്ട്രിസിറ്റി വർക്കർ: കെഎസ്ഇബിയിലെ ഒഴിവുകളിലേക്കാണ് ഈ വിജ്ഞാപനം (കാറ്റഗറി നമ്പർ: 21/2026).
സിനി അസിസ്റ്റന്റ്: ചലച്ചിത്ര വികസന കോർപ്പറേഷനിൽ എൽസി/എഐ വിഭാഗക്കാർക്കായുള്ള എൻസിഎ വിജ്ഞാപനമാണിത് (കാറ്റഗറി നമ്പർ: 22/2026).
ജൂൺ 3 രാത്രി വരെ ഓൺലൈനായി അപേക്ഷിക്കാം. പിഎസ്‌സിയുടെ 'ഒറ്റത്തവണ രജിസ്ട്രേഷൻ' (One Time Registration) പ്രകാരം രജിസ്റ്റർ ചെയ്തവർക്ക് തങ്ങളുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം. നിലവിൽ രജിസ്റ്റർ ചെയ്യാത്തവർ www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ പിഎസ്‌സി വെബ്സൈറ്റിൽ്.
.jpg)

