എരിവ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രം; ചിക്കൻ വിന്താലുവിന്റെ തനത് ഗോവൻ സ്റ്റൈൽ
ചേരുവകൾ
ചിക്കൻ - 500 g
സവാള - 1
വെളുത്തുള്ളി - 5, 6 അല്ലി
ഇഞ്ചി - 1 കഷ്ണം
ഉരുളക്കിഴങ്ങ് - 2 എണ്ണം
കറുവപ്പട്ട-2
വിനാഗിരി - 2 ടീസ്പൂൺ
സോസ് - 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ജീരകപ്പൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 2 ടേബിൾ സ്പൂൺ
( കാശ്മീരി ചില്ലി)
ഉപ്പ്
വെള്ളം
ഉണ്ടാക്കുന്ന വിധം.
ഉരുളക്കിഴങ്ങ് പുഴുങ്ങി മുറിച്ചു വയ്ക്കുക. മുളകുപൊടി, മഞ്ഞൾപ്പൊടി, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ വിനാഗിരി ചേർത്ത് അടിച്ചെടുക്കുക. പാത്രത്തിൽ എണ്ണ ഒഴിച്ച് ഈ മിശ്രിതം വഴറ്റുക.അതിലേയ്ക്ക് കറുവാപട്ട ചേർക്കുക. ചിക്കൻ, ജീരകപ്പൊടി, ഉപ്പ് എന്നിവയും ചേർക്കുക. നല്ലവണ്ണം യോജിപ്പിക്കുക.ഇതിലേയ്ക്ക് സോസ് ഉരുളക്കിഴങ്ങ് പുഴുങ്ങിയത് എന്നിവ ചേർക്കുക. നന്നായി ഇളക്കി വെള്ളം ഒഴിച്ച് മൂടിവച്ച് വേവിക്കുക. വെന്ത ശേഷം പച്ചമുളകും വേപ്പിലയും വിതറി അലങ്കരിക്കാം.
.jpg)

