ഞൊടിയിടയില്‍ ഉള്ളി തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Special onion curry for lunch
Special onion curry for lunch
ചെറിയ ഉള്ളി അരക്കിലോ
തേങ്ങ 1 കപ്പ്( ചിരകിയത്)
മുളകുപൊടി 1 ടീസ്പൂണ്‍
മല്ലിപ്പൊടി അര ടേബിള്‍സ്പൂണ്‍

വേണ്ട ചേരുവകള്‍…
ചെറിയ ഉള്ളി അരക്കിലോ
തേങ്ങ 1 കപ്പ്( ചിരകിയത്)
മുളകുപൊടി 1 ടീസ്പൂണ്‍
മല്ലിപ്പൊടി അര ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവിശ്യത്തിന്
തേങ്ങാക്കൊത്ത് 2 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
ഉണക്കമുളക് 4 എണ്ണം
കടുക് 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഉള്ളി ചെറുതായി അരിഞ്ഞെടുക്കുക.
പാന്‍ ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ഇതിലേക്ക് കടുകിട്ട് പൊട്ടുമ്പോള്‍ ഉണക്ക മുളക് ഇടണം അതിന് ശേഷം ഉള്ളിയിട്ട് വഴറ്റുക.
ശേഷം ഉള്ളി ഒന്ന് സോഫ്റ്റ് ആകുമ്പോള്‍ തേങ്ങ കൊത്തിട്ട് ഇളക്കി ഇതിലേക്ക് തേങ്ങ ചിരകിയത്, മുളകുപൊടി, മല്ലി പൊടി, കുരുമുളകു പൊടി, മഞ്ഞള്‍ പ്പൊടി, കറിവേപ്പില എന്നിവയിട്ട് ഒന്ന് അടച്ചു വച്ച് രണ്ടു മിനിറ്റ് കഴിഞ്ഞു ഇളക്കി കൊടുക്കണം

Tags