സവാളയും തക്കാളിയും ഒന്നും വഴറ്റാതെ എളുപ്പത്തിൽ പനീർ കറി ഉണ്ടാം

You can easily make paneer curry without frying any onions or tomatoes.

ചേരുവകൾ

സവാള :4

തക്കാളി :3

പനീർ :500ഗ്രാം

അണ്ടി പരിപ്പ് :10

മുളക് പൊടി :1ടീസ്പൂൺ

മഞ്ഞൾ പൊടി :1/2ടീസ്പൂൺ

മല്ലിപൊടി :1ടീസ്പൂൺ

ഗരം മസാല

കസൂരി മേതി

മസാല :

ഗ്രാമ്പു :2

പട്ട :1

ഏലക്കായ :2

മല്ലി :1ടേബിൾ സ്പൂൺ

പെരുംജീരകം :1/4ടീസ്പൂൺ 

ഉപ്പ്

എണ്ണ

ഒരു കുക്കറിൽ മസാലകൾ ഇട്ട് മൂത്തതിനു ശേഷം വെള്ളം ഒഴിച്ച് സവാള, തക്കാളി, അണ്ടിപരിപ്പ്, ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിക്കുക. ഒരു പാത്രത്തിൽ പനീർ, മുളക്പൊടി, മഞ്ഞൾ പൊടി, ഗരം മസാല, ഉപ്പ് ചേർത്ത് കുറച്ച് നേരം വെച്ചതിനുശേഷം എണ്ണ ഒഴിച്ച് വഴറ്റിയെടുക്കുക.

ചൂടാറിയതിനു ശേഷം കുക്കറിലെ വെള്ളം മാറ്റി അരച്ചെടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂത്തതിനു ശേഷം പൊടികൾ ചേർക്കുക. അരച്ചത് ചേർത്ത് നന്നായി വഴറ്റി പനീർ ചേർക്കുക. കുക്കറിലെ വെള്ളം ചേർത്ത് അഞ്ച് മിനിറ്റ് ചെറുതീയിൽ വയ്ക്കുക. അവസാനം കസൂരി മേത്തി, ഫ്രഷ് ക്രീം ചേർത്ത് വാങ്ങുക. പനീർ കറി തയാർ.
 

Tags