ചോറിനൊപ്പം ഉള്ളി സാമ്പാർ

A deliciously tasty Killi Sambar made without any Sambar powder.
A deliciously tasty Killi Sambar made without any Sambar powder.

വേണ്ട ചേരുവകൾ

ഉള്ളി – ഒരു പിടി
സാമ്പാർ പൊടി – 2 ടേബിൾ സ്പൂൺ
കാശ്മീരി മുളക്പൊടി – 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി– കാൽ ടി സ്പൂൺ
വാളൻപുളി – ചെറിയ ഒരു നെല്ലിക്കാ വലുപ്പത്തിൽ കുതിർത്തത്
തക്കാളി – 1
എണ്ണ– ടേബിൾ സ്പൂൺ
പച്ചമുളക്– 2
തേങ്ങ – കാൽ മുറി ചിരകിയത്
സാമ്പാർ പരിപ്പ്– കാൽ കപ്പ്

tRootC1469263">

കറിവേപ്പില– 2 തണ്ട്
കായം– കാൽ ടി സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില– രണ്ട് തണ്ട്
തയാറാക്കുന്നതിനായി കുതിർത്തു വച്ച സാമ്പാർ പരിപ്പ് മഞ്ഞൾപ്പൊടി, ചേർത്ത് കുക്കറിൽ നന്നായി വേവിച്ച് മാറ്റി വയ്ക്കുക. ഒരു പാനിൽ തേങ്ങ ചിരകിയത് വറക്കുക, ബ്രൗൺ നിറമാകുമ്പോൾ അതിലേക്കു സാമ്പാർ പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കാം. ഇത് തണുത്തതിന് ശേഷം അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക.

ഒരു കട്ടിയുള്ള കടായിയിൽഎണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉള്ളിയിട്ട് അത് നിറം മാറുന്നത് വരെ ഇളക്കുക. തക്കാളി ചേർത്ത് ഇളക്കുക. ഇതിലേയ്ക്ക് വേവിച്ച പരിപ്പ് ചേർക്കാം. ശേഷം കുതിർത്തു വച്ച പുളി അരിച്ച വെള്ളം ചേർക്കുക. തിളക്കുമ്പോൾ അരച്ചുവച്ച തേങ്ങാക്കൂട്ട് ചേർക്കുക. കൂടെ ആവശ്യത്തിന് ഉപ്പ് ചേർക്കുക. കായപ്പൊടി കൂടി ഇടാം. വെന്തശേഷം കടുകു പൊട്ടിച്ച് താളിക്കുക. മല്ലിയില ചെറുതായി അരിഞ്ഞിടാം. ഉള്ളി സാമ്പാർ റെഡി.

Tags