പർഫെക്റ്റ് സോഫ്റ്റ് ഓംലെറ്റ് വീട്ടിൽ തന്നെ എളുപ്പത്തിൽ!
Mar 19, 2026, 19:20 IST
ചേരുവകൾ
മുട്ട – അഞ്ച്
പച്ചമുളക് – രണ്ട്
ഇഞ്ചി - ഒരു ചെറിയ കഷണം
ചെറിയ ഉള്ളി – 12
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
അഞ്ചു മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചെറിയ ഉള്ളിയും ഗ്രൈൻഡറിൽ ചതച്ചിട്ട് മുട്ടയിലേക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്യുക. ഒരു പാനിൽ ഓയിൽ തടവി ഓംലെറ്റ് പൊരിച്ചെടുക്കുക.
.jpg)


