കണ്ണൂർക്കാരുടെ പ്രിയപ്പെട്ട ഓമനപ്പത്തിരി; വായിലിട്ടാൽ അലിഞ്ഞുപോകും രുചി!
ചേരുവകൾ
അരിപ്പൊടി – 2 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
ചെറിയ ഉള്ളി – 8–10 എണ്ണം (ചെറുതായി അരിഞ്ഞത്)
പെരുംജീരകം – 1 ടീസ്പൂൺ
ജീരകം – ½ ടീസ്പൂൺ
കറിവേപ്പില – 2 തണ്ട് (ചെറുതായി അരിഞ്ഞത്)
ഉപ്പ് – ആവശ്യത്തിന്
ചൂടുവെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം, ജീരകം എന്നിവ ചെറുതായി വഴറ്റുക. അവസാനം കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യുക.
ഈ മിശ്രിതം തണുത്ത ശേഷം മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക.
ഒരു പാത്രത്തിൽ അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.
അതിലേക്ക് ചതച്ച തേങ്ങാമിശ്രിതം ചേർത്ത് യോജിപ്പിക്കുക.
ചൂടുവെള്ളം കുറേശ്ശെയായി ഒഴിച്ച് മൃദുവായ മാവ് കുഴച്ചെടുക്കുക.
ചെറിയ ഉരുളകളാക്കി വാഴയിലയിലോ പ്ലാസ്റ്റിക് ഷീറ്റിലോ വെച്ച് കൈകൊണ്ട് ചെറുതായി പരത്തി പത്തിരിയുടെ ആകൃതിയിലാക്കുക.
ചൂടായ എണ്ണയിൽ ഇട്ട് ഇരുവശവും സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കുക.
എണ്ണ വാർന്ന ശേഷം ചൂടോടെ വിളമ്പുക.
.jpg)

