ഓട്സുണ്ടോ ? ദോശയുണ്ടാക്കാം

ChocolateDOSA


ആവശ്യമായ ചേരുവകൾ:

ഓട്‌സ് – 1 കപ്പ്
റവ – അര കപ്പ്
അരിപ്പൊടി – അര കപ്പ്
തൈര് – കാൽ കപ്പ്
കുരുമുളക് പൊടി- 1 ടീസ്പൂൺ
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് എണ്ണ

തയാറാക്കുന്ന വിധം:

എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിന് വെള്ളമൊഴിച്ചു നല്ലതുപോലെ മിക്സ്‌ ചെയ്ത് പതിനഞ്ച് മിനിറ്റ് മാറ്റിവയ്ക്കണം. ഇങ്ങനെ വയ്ക്കുമ്പോൾ ഓട്‌സ് കുതിർന്നു മയമുള്ളതാകും. തുടർന്ന് പാൻ ചൂടാക്കുക. തയ്യാറക്കി വെച്ച ഓട്‌സ് മാവ് എടുത്ത് പാനിൽ ഒഴിച്ചു പരത്തുക. വശങ്ങളിൽ അൽപം എണ്ണ തൂവാം. ഒരു വശം വെന്തുകഴിയുമ്പോൾ മറുവശം മറിച്ചിടണം. ഇരുഭാഗവും നല്ലപോലെ വെന്തു കഴിഞ്ഞാൽ സാധാരണ ദോശക്കൊപ്പമെന്ന പോലെ ചട്‌നി കൂട്ടി ചൂടോടെ കഴിക്കാം.

tRootC1469263">

Tags