ആരോഗ്യവും രുചിയും ഒരുപോലെ ഒത്തുവരുന്ന കിടിലൻ ഓട്സ് ഉഴുന്നുവട
ആവശ്യമായ സാധനങ്ങൾ
ഉഴുന്ന് – 1 കപ്പ്
ഓട്സ് – ½ കപ്പ്
സവാള – 1 എണ്ണം, ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2–3 എണ്ണം
ഇഞ്ചി – 1 ടീസ്പൂൺ, അരിഞ്ഞത്
കറിവേപ്പില – കുറച്ച്
കുരുമുളക് – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
ഉഴുന്ന് നന്നായി കഴുകി 3–4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
വെള്ളം ഊറ്റി ഉഴുന്ന് കുറച്ച് വെള്ളം മാത്രം ചേർത്ത് മൃദുവായി അരച്ചെടുക്കുക. മാവ് അധികം ലൂസാകരുത്.
ഓട്സ് മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക.
ഉഴുന്ന് മാവിലേക്ക് ഓട്സ് പൊടി, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
മാവ് 10–15 മിനിറ്റ് വെച്ചാൽ ഓട്സ് വെള്ളം വലിച്ചെടുത്ത് നല്ല കട്ടിയാകും.
കൈ നനച്ച് ചെറിയ ഉരുളകളാക്കി നടുവിൽ ഒരു ദ്വാരം ഇട്ട് വടയുടെ ആകൃതിയാക്കുക.
എണ്ണ ചൂടാക്കി മീഡിയം തീയിൽ വടകൾ സ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുക്കുക.
ടിഷ്യുവിൽ വെച്ച് അധിക എണ്ണ മാറ്റിയ ശേഷം ചൂടോടെ വിളമ്പാം
.jpg)

