രാവിലെ കഴിക്കുന്ന ഭക്ഷണത്തിൽ ഈ മാറ്റം വരുത്തൂ; ദിവസം മുഴുവൻ ഊർജസ്വലരാകാം
Oct 16, 2026, 23:35 IST
ചേരുവകൾ
- ഓട്സ് – 1 കപ്പ്
- കാരറ്റ് ചെറുതായി അരിഞ്ഞത് – ¼ കപ്പ്
- ബീൻസ് – ¼ കപ്പ്
- ഗ്രീൻപീസ് – ¼ കപ്പ്
- സവാള – 1 എണ്ണം
- പച്ചമുളക് – 1 എണ്ണം
- ഇഞ്ചി – ½ ടീസ്പൂൺ
- കടുക് – ½ ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- എണ്ണ – 1 ടീസ്പൂൺ
- വെള്ളം – 1½ കപ്പ്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. ഒരു പാനിൽ ഓട്സ് ചേർത്ത് ഒന്നോ രണ്ടോ മിനിറ്റ് ചെറുതീയിൽ വറുത്തെടുക്കുക.
2. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
3. അരിഞ്ഞ പച്ചക്കറികളും ഗ്രീൻപീസും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക.
4. ബാക്കിയുള്ള വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക.
5. ഓട്സ് ചേർത്ത് ഇളക്കി വെള്ളം വറ്റി മൃദുവാകുന്നതുവരെ വേവിച്ചെടുക്കുക.
.jpg)


