പുട്ടുകളില്‍ കേമന്‍ ഓട്‌സ് പുട്ട്

oats putt
oats putt

ചേരുവകള്‍

1. ഓട്‌സ് ആവശ്യത്തിന് അനുസരിച്ചു (ഇവിടെ 250 മില്ലി കപ്പിനു ഒരു കപ്പ് )

2. കടുക് – 1/4 ടീസ്പൂണില്‍ താഴെ

3. സവാള ചെറുതാക്കി അരിഞ്ഞത് – 1/4 എണ്ണം

4. നാളികേരം – ആവശ്യത്തിന്

5. മല്ലിയില

6. ഉപ്പ്

തയാറാക്കുന്ന വിധം

ഓട്‌സ് മിക്‌സിയില്‍ ഇട്ട് നന്നായി പൊടിച്ചെടുക്കുക.

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

അതിലേക്കു സവാള ചേര്‍ത്ത് ഒന്ന് വഴറ്റുക.

മല്ലിയില, 2 1/2 ടേബിള്‍ സ്പൂണ്‍ നാളികേരം എന്നിവ ചേര്‍ത്തിളക്കുക.

പൊടിച്ചു വച്ച ഓട്‌സിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്തു നന്നായി ഇളക്കുക.

വെള്ളം ചേര്‍ത്ത് പുട്ട് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക.

അതിലേക്കു നേരത്തെ തയാറാക്കി വച്ച മിക്‌സ് ചേര്‍ത്തിളക്കുക.

പുട്ട് കുറ്റി എടുത്തു കുറച്ച് നാളികേരം ഇടുക.

അതിലേക്കു കുഴച്ചു വച്ച പൊടി ഇട്ടു കൊടുക്കുക.

വീണ്ടും നാളികേരം നിരത്തി 5 – 10 മിനിറ്റ് ഉയര്‍ന്ന തീയില്‍ വച്ചു ആവി കയറ്റി എടുക്കാം

Tags