വേഗത്തിൽ തയ്യാറാക്കാവുന്ന ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്

iddali1

 ചേരുവകൾ

ഓട്‌സ്- 1 കപ്പ്
റവ- ½ കപ്പ്
തൈര്: 1 കപ്പ്
വെള്ളം- ½ കപ്പ് (ആവശ്യത്തിന്)
കടുക്- 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ്- 1 ടീസ്പൂൺ
കടലപ്പരിപ്പ്- 1 ടീസ്പൂൺ
കാരറ്റ്- 2 ടേബിൾസ്പൂൺ
പച്ചമുളക്- 1 എണ്ണം
ഇഞ്ചി- 1 ടീസ്പൂൺ
കറിവേപ്പില- 8–10 എണ്ണം
എണ്ണ- 1 ടേബിൾസ്പൂൺ
ബേക്കിംഗ് സോഡ അല്ലെങ്കിൽ ഇനോ- ½ ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

tRootC1469263">

തയ്യാറാക്കുന്ന വിധം

ഓട്‌സ് 3-4 മിനിറ്റ് ചെറുതായി വറുത്തെടുക്കാം. ശേഷം തണുപ്പിച്ച് തരിതരിപ്പുള്ള പൊടിയായി പൊടിച്ചെടുക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, കറിവേപ്പില എന്നിവ ചേർത്ത് താളിക്കാം. ഇതിലേക്ക് ചിരകിയ കാരറ്റ്, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തു ചെറുതായി വഴറ്റാം.
ഈ താളിപ്പ് പൊടിച്ച ഓട്‌സ്, റവ, തൈര്, ആവശ്യത്തിന് ഉപ്പ് എന്നിവയുമായി ചേർക്കാം.
ആവശ്യത്തിന് വെള്ളം ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കിയെടുക്കാം.
ഇഡ്ഡലി തട്ടിൽ എണ്ണ തടവാം. മാവ് ആവിയിൽ വെക്കുന്നതിന് തൊട്ടുമുമ്പ് ബേക്കിംഗ് സോഡയോ അല്ലെങ്കിൽ ഇനോയോ ചേർത്ത് പതുക്കെ ഇളക്കാം.
ഇഡ്ഡലി തട്ടിൽ മാവ് ഒഴിച്ച് മീഡിയം തീയിൽ 12-15 മിനിറ്റ് ആവിയിൽ വേവിക്കാം.
ചെറുതായി തണുത്ത ശേഷം തട്ടിൽ നിന്ന് എടുത്ത് ചട്ണി അല്ലെങ്കിൽ സാമ്പാർ കൂട്ടി വിളമ്പാവുന്നതാണ്.

Tags