ഓട്ട്സുകൊണ്ടൊരു സൂപ്പ്

sweet cornChicken Soup
sweet cornChicken Soup

ആവശ്യമായ ചേരുവകൾ

ഓട്സ്- ഒരു കപ്പ്
പാൽ- അരക്കപ്പ്
ഉള്ളി, കാരറ്റ്, വെളുത്തുള്ളി, ഒറിഗാനോ- ഒന്ന് വീതം
കുരുമുളക് പൊടി- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
ഒലിവ് ഓയിൽ

തയ്യാറാക്കുന്ന വിധം:

ആദ്യമായി ഒരു ഫ്രയിങ് പാനെടുത്ത് അതിലേക്ക് ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കുക . ശേഷം വെളുത്തുള്ളി ചേർത്ത് സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ വഴറ്റുക, തുടർന്ന് ഉള്ളി ചേർത്ത് ചെറുതായി തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. ഇനി ഇതിലേക്ക് കാരറ്റ് കൂടി ചേർക്കാം.കാരറ്റിന്റെ പച്ചമണം വരുന്നതുവരെ വഴറ്റുന്നത് തുടരണം.

tRootC1469263">

അടുത്തതായി ഇതിലേക്ക് ഓട്ട്സ് ചേർക്കാവുന്നതാണ്. ഓട്ട്സിട്ട ശേഷം ഒരു മൂന്ന് മിനിറ്റ് നേരത്തേക്ക് ഇത് വ‍ഴറ്റണം. പിന്നീട് വെള്ളം ചേർത്ത് ഓട്സ് വേവുന്നത് വരെ മൂടിവെച്ച് വേവിക്കാം. വെള്ളം ഏകദേശം വറ്റി പച്ചക്കറികൾ മൃദുവാകുമ്പോൾ പാൽ ചേർത്ത് 5 മിനിറ്റ് നേരത്തേക്ക് ഒന്നുകൂടി ഇത് തിളപ്പിക്കുക. ഇനി ഒറിഗാനോ, കുരുമുളക് പൊടി, ആ‍വശ്യത്തിന് ഉപ്പ് എന്നിവകൂടി ചേർക്കാവുന്നതാണ്. ഏറ്റവും ഒടുവിലായി മല്ലിയില വിതറി ഇത് അലങ്കരിക്കാം. നെയ്യിൽ വറുത്ത ബ്രെഡ് അല്ലെങ്കിൽ സൂപ്പ് സ്റ്റിക്കുകളുടെ കൂടെ ഇത് ചൂടോടെ വിളമ്പാം.
 

Tags