പോഷകസമ്പുഷ്ടമായ ഇഡലി ഇങ്ങനെയുണ്ടാക്കി നോക്കൂ

How about making a variety idli today?

ആവശ്യമായ ചേരുവകൾ

അരി – 1 കപ്പ്
ഉഴുന്ന് പരിപ്പ് – 1/2 കപ്പ്
ചെറുതായി അരിഞ്ഞ പച്ചക്കറികൾ (കാരറ്റ്, ബീൻസ്, പയർ, ഉള്ളി തുടങ്ങിയവ) – 1/2 കപ്പ് വേണമെങ്കിൽ നിങ്ങളുടെ ഇഷ്ടത്തിന് ഇനിയും പച്ചക്കറികൾ ചേർക്കാം
മല്ലിയില – 2 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 1 ടി.സ്പൂൺ (ചെറുതായി അരിഞ്ഞത്)
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

tRootC1469263">

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ കുറച്ച് എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ് എന്നിവ പൊട്ടിക്കുക. എണ്ണ കൂടുതലായാൽ പ്രശ്നമാകും കെട്ടോ… അതുകൊണ്ട് കുറച്ച് മാത്രം മതി. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അരിഞ്ഞുവെച്ചിരിക്കുന്ന കാരറ്റ്, ബീൻസ്,പയർ എന്നിവ ചേർത്ത് 2-3 മിനിറ്റ് ചെറുതായി വഴറ്റുക പാതി വെന്ത പച്ചക്കറികളാണ് ഇവിടെ ആവശ്യം ബാക്കി അടുത്ത ഘട്ടത്തിൽ വേവിക്കാം. ഈ കൂട്ട് ചൂടാറിയ ശേഷം ഇഡലി മാവിലേക്ക് ചേർത്ത് നന്നായി ഇളക്കുക. കൂടെ മല്ലിയിലയും ചേർക്കാം. ഇഡലി തട്ടിൽ അല്പം എണ്ണ തടവി മാവ് ഒഴിച്ച് 10-12 മിനിറ്റ് ആവിയിൽ വേവിക്കുക. രുചികരമായ വെജിറ്റബിൾ ഇഡലി തയ്യാർ! ഇത് തേങ്ങ ചമ്മന്തിയുടെയോ സാമ്പാറിന്റേയോ കൂടെ കഴിച്ചാൽ പിന്നെ എന്ത് വേണം? നാവിൽ കൊതിയൂറുന്നുണ്ടോ? ഒന്ന് ഉണ്ടാക്കി നോക്കു…
 

Tags