പോഷകസമൃദ്ധമായ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്
ചേരുവകൾ
റാഗിപ്പൊടി- 1 കപ്പ്
തേങ്ങ ചിരകിയത്- 3 ടേബിൾസ്പൂൺ
നെയ്യ്- 1 ടേബിൾസ്പൂൺ
ഉപ്പ്- 1 നുള്ള്
ചൂടുവെള്ളം- ആവശ്യത്തിന്
വെള്ളം-
തേങ്ങാപ്പാൽ- 1/4 കപ്പ്
ശർക്കരപൊടി- 3/4 കപ്പ്
ഏലയ്ക്കപ്പൊടി- ആവശ്യത്തിന്
ചുക്ക് പൊടി- 1 നുള്ള്
തയ്യാറാക്കുന്ന വിധം
ബൗളിലേയ്ക്ക് ഒരു കപ്പ് റാഗിപ്പൊടിയെടുക്കാം.
അതിലേയ്ക്ക് മൂന്ന് ടേബിൾസ്പൂൺ തേങ്ങ ചിരകിയതും, ഒരു ടേബിൾസ്പൂൺ നെയ്യും, ഒരു നുള്ള് ഉപ്പും ചേർത്ത് യോജിപ്പിക്കാം.
ഇതിലേയ്ക്ക് ആവശ്യത്തിന് ചെറുചൂടുള്ള വെള്ളം ഒഴിച്ച് ഇളക്കി മാവ് കുഴച്ചെടുക്കാം.
ഈ മാവ് ചെറിയ ഉരുളകളാക്കി മാറ്റാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വെള്ളം ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ഉരുളകൾ ചേർത്തു വേവിക്കാം.
അവ വെന്തു വരുമ്പോൾ കട്ടിയുള്ള തേങ്ങാപ്പാൽ കാൽ കപ്പ് ചേർത്തിളക്കാം.
വെള്ളം വറ്റി കുറുകി തുടങ്ങുമ്പോൾ മുക്കാൽ കപ്പ് ശർക്കരപ്പൊടി ചേർത്തിളക്കാം.
ശർക്കര അലിയുമ്പോൾ ആവശ്യത്തിന് ഏലയ്ക്കപ്പൊടിയും ഒരു നുള്ള് ചുക്ക് പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
ശേഷം അടുപ്പണച്ച് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
മാവ് കുഴയ്ക്കാൻ ചെറുചൂടുള്ള വെള്ളം ഉപയോഗിക്കാം.
ലഭ്യമെങ്കിൽ നെയ്യ് ചേർക്കുന്നത് കൊഴുക്കട്ട കൂടുതൽ സോഫ്റ്റാകാൻ സഹായിക്കും.
തേങ്ങയുടെ ഒന്നാം പാലാണ് ഇതിൽ ചേർക്കേണ്ടത്. അത് വെള്ളം ചേർക്കാതെ പിഴിഞ്ഞെടുത്തതാകണം.
കൊഴുകട്ട വെള്ളത്തിലോ ആവിയിലോ വേവിച്ചും ഉപയോഗിക്കാം.
.jpg)

