നുറുക്ക് ഗോതമ്പ് പായസം

google news
nurukk

വേണ്ട ചേരുവകൾ...

1. ചെറിയ തരിയായ നുറുക്ക് ഗോതമ്പ്      1 കപ്പ്‌
2. വെള്ളം                                                            3 കപ്പ്‌
3. പാൽ                                                            ഒന്നേ കാൽ കപ്പ്‌
4. പഞ്ചസാര                                                       3/4 കപ്പ്‌
5. കണ്ടൻസ്ഡ് മിൽക്ക്                                       1/2 കപ്പ്‌
6. കശുവണ്ടി                                                      ആവശ്യത്തിന് 
7. കിസ്മിസ്                                                       ആവശ്യത്തിന്
8. നെയ്യ്                                                              ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ഒരു കപ്പ്‌ നുറുക്ക് ഗോതമ്പ് നന്നായി കഴുകി വെള്ളം കളഞ്ഞ് ഒരു കട്ടിയുള്ള പാത്രത്തിൽ രണ്ട് കപ്പ്‌ വെള്ളം ഒഴിച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക. ഇതിലേക്ക് ഒന്നേകാൽ കപ്പ്‌ പാലും, ഒരു കപ്പ്‌ വെള്ളവും ഒഴിച്ച് കൈവിടാതെ ഇളക്കി കുറച്ച് കുറുക്കി എടുക്കുക. ശേഷം അര കപ്പ്‌ പഞ്ചസാര ചേർത്ത് അതലിയുന്നത് വരെ ഇളക്കുക.

വേറെ ഒരു പാനിൽ കാൽ കപ്പ്‌ പഞ്ചസാര ഇട്ട് തീ കുറച്ച് വയ്ക്കുക. പഞ്ചസാര ഉരുകാൻ തുടങ്ങുമ്പോൾ ഒരു ടീസ്പൂൺ വെള്ളം ചേർത്ത് കൈ വിടാതെ ഇളക്കി ബ്രൗൺ നിറം ആകുമ്പോൾ തീ ഓഫ്‌ ചെയ്യാം. പിന്നെ ഇളക്കി കൊണ്ട് തന്നെ അര കപ്പ്‌ കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും നന്നായി ചേരുന്നത് വരെ ഇളക്കി കൊടുക്കണം. എന്നിട്ട് തീ ഓൺ ചെയ്തു ഒരു മിനിറ്റ് ഒന്ന് ഇളക്കി കൊടുത്തിട്ട് തീ ഓഫ്‌ ചെയ്യാം.

തീ കുറച്ച് വച്ച് തന്നെ നുറുക്ക് ഗോതമ്പ് കൂട്ടിലേക്ക് പഞ്ചസാര കൂട്ട് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. നന്നായി ചേർന്നു കഴിയുമ്പോൾ തീ ഓഫ്‌ ചെയ്യുക. ഒരു പാനിൽ അല്പം നെയ്യൊഴിച്ച്, കശുവണ്ടിയും കിസ്മിസ്സും വറുത്തെടുത്തു പായസത്തിൽ ചേർക്കാം. നുറുക്ക് ഗോതമ്പ് പായസം റെഡി.

Tags