നല്ല കിടിലന്‍ രുചിയില്‍ നൂല്‍ പൊറോട്ട ഇങ്ങനെ തയ്യാറാക്കാം
ചേരുവകള്‍
മൈദ – മൂന്നര കപ്പ്
പാല്‍ – ഒന്നര കപ്പ്
പഞ്ചസാര – ഒരു ടീസ്പൂണ്‍
ഉപ്പ് – ഒന്നര ടീസ്പൂണ്‍
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
ഡാല്‍ഡ / നെയ്യ് / ബട്ടര്‍ – കാല്‍ കപ്പ്
തയാറാക്കുന്ന വിധം
പാല്‍, പഞ്ചസാര, ഉപ്പ്, എണ്ണ ഇവ ഒരു വലിയ ബൗളില്‍ ഇട്ടു നന്നായി യോജിപ്പിക്കുക.ഇതിലേക്കു മൂന്ന് കപ്പ് മൈദ ചേര്‍ത്ത് ഒരു തവി ഉപയോഗിച്ചു നന്നായി ഇളക്കിയെടുക്കുക.10 മിനിറ്റു മാറ്റി വച്ചതിനു ശേഷം ഈ മാവില്‍ നിന്നു മൂന്നില്‍ ഒരു ഭാഗം മിക്‌സിയുടെ ചെറിയ ജാറിലേക്ക് ഇടുക.
ഒരു ടേബിള്‍ സ്പൂണ്‍ മൈദ കൂടി ചേര്‍ത്തു കൊടുത്ത് ജാറടച്ചു മിക്സിയുടെ പള്‍സ് ബട്ടണ്‍ നിര്‍ത്തി നിര്‍ത്തി അമര്‍ത്തുക.എട്ടു മുതല്‍ 10 പ്രാവശ്യം വരെ ആവുമ്പോഴേക്കും പൊറോട്ട മാവ് നന്നായി കുഴഞ്ഞു കിട്ടും.തയ്യാറാക്കിയ മാവ് അല്‍പം കൂടി എണ്ണ തടവിയതിനു ശേഷം അടച്ച് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക.
ഒരു മണിക്കൂറിനു ശേഷം 8 ഉരുളകളാക്കി മാറ്റാം.
തയാറാക്കിയ ഉരുള പറ്റുന്ന അത്രയും വലിപ്പത്തില്‍ ചപ്പാത്തിക്കു പരത്തുന്നതുപോലെ പരത്തുക.
ഉരുക്കിയ നെയ്യ്, ബട്ടര്‍, ഡാല്‍ഡ ഇവയില്‍ ഏതെങ്കിലും ഒന്നു ചപ്പാത്തിക്കു മുകളില്‍ നന്നായി തേച്ചുപിടിപ്പിക്കുക.
അല്പം മൈദാപ്പൊടി ഇതിനു മുകളിലേക്കു വിതറുക. ഇനി ഒരു കത്തി ഉപയോഗിച്ചു നൂല്‍കനത്തില്‍ നീളത്തില്‍ മുറിക്കുക.
മുറിച്ച മാവ് ഒന്നിച്ചാക്കി വട്ടത്തില്‍ ചുറ്റി എടുക്കുക.
കയ്യില്‍ ഒരല്പം എണ്ണമയം പുരട്ടിയതിനു ശേഷം പരത്തി എടുക്കുക.
ചൂടായ ദോശക്കല്ലില്‍ തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കാം.