ങാ തോങ്ബ ; ലളിതമായ ചേരുവകളിൽ തയ്യാറാക്കാം വടക്കുകിഴക്കൻ ഇന്ത്യയുടെ മീൻവിഭവം
Nov 1, 2026, 14:30 IST
ചേരുവകൾ: മീൻ 500 ഗ്രാം, ഉരുളക്കിഴങ്ങ് 2 എണ്ണം, സവാള 1 എണ്ണം, ഇഞ്ചി 1 ചെറിയ കഷണം, വെളുത്തുള്ളി 4 അല്ലി, മഞ്ഞൾപ്പൊടി ½ ടീസ്പൂൺ, പച്ചമുളക് 3 എണ്ണം, ഉപ്പ്, കടുകെണ്ണ 2 ടേബിൾസ്പൂൺ, മല്ലിയില.
തയ്യാറാക്കുന്ന വിധം: മീൻ വൃത്തിയാക്കി മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി മാറ്റിവയ്ക്കുക. ചട്ടിയിൽ കടുകെണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ഉരുളക്കിഴങ്ങ് ചേർത്ത് അല്പം വേവിക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിച്ചശേഷം മീൻ കഷണങ്ങളും പച്ചമുളകും ചേർക്കുക. മീൻ പൊടിയാതെ ചെറിയ തീയിൽ വേവിക്കുക. കറി പാകത്തിന് കുറുകുമ്പോൾ മല്ലിയില ചേർത്ത് വിളമ്പാം.
.jpg)

