കുരുമുളകിന്റെ രുചിയിൽ വ്യത്യസ്തമായൊരു മീൻ വിഭവം

neymeenpeperfry

 ചേരുവകൾ:

- നെയ്മീൻ – 500 ഗ്രാം
- കുരുമുളകുപൊടി – 1½ ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
- നാരങ്ങാനീര് – 1 ടീസ്പൂൺ
- കറിവേപ്പില, ഉപ്പ്, എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് മസാലയുണ്ടാക്കുക. നെയ്മീനിൽ മസാല പുരട്ടി 20 മിനിറ്റ് മാറ്റിവയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി കറിവേപ്പില ചേർത്തശേഷം മീൻ ഇരുവശവും നന്നായി വേവിച്ച് മൊരിച്ചെടുക്കുക.

Tags