ചോറിനൊപ്പം സൂപ്പർ നെയ്‌മീൻ ഫ്രൈ
ചേരുവകൾ :-
നെയ്മീൻ -അര കിലോ (ദശ കട്ടിയുള്ള ഏതു മീനും എടുക്കാം.)കഷ്ണങ്ങലാക്കിയത്
മുളകുപൊടി-ഒരു ടീസ്പൂൺ
നാരങ്ങ നീര് -മുക്കാൽ ടീസ്പൂൺ
തയിർ-ഒരു ടീസ്പൂൺ(അധികം പുളിയില്ലാത്തത് )
പച്ചമുളക്-ഒന്ൻ
ഇഞ്ചി-കാൽ ഇഞ്ചു കഷ്ണം
വെളുത്തുള്ളി-മൂന്ൻ അല്ലി
കുഞ്ഞുള്ളി-നാല്
മല്ലിയില-രണ്ടു കൊത്ത്
കറിവേപ്പില-ഒരു തണ്ട്
ഗരംമസാല-അര ടീസ്പൂൺ
ജീരകം-അര ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിനു
എണ്ണ-വറുക്കാൻ ആവശ്യമായത്
ചെയേണ്ട വിധം :-
മീൻ കഴുകി ഊറ്റി വക്കുക..എണ്ണയും മീനും ഒഴികെയുള്ള ചേരുവകൾ ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക..വെള്ളം അല്പം പോലും ചേർക്കരുത്.ഈ അരപ്പ് മീനിൽ നല്ലവണ്ണം പുരട്ടി ഒരു മണിക്കൂർ വക്കുക.ഒരു പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോൾ പുരട്ടിവച്ച മീൻ കഷ്ണങ്ങൾ ഇട്ടു പൊടിഞ്ഞു പോവാതെ രണ്ടു വശവും മോരിയുന്നവരെ വറുത്തു കോരുക..ചൂടോടെ ചോറിനൊപ്പം വിളമ്പാം …ചപ്പാത്തിക്കും യോജിക്കുന്ന ഒരു സൈഡ് ആണിത്.
.jpg)


