ചോറിനൊപ്പം കഴിക്കാം, ആരോഗ്യഗുണങ്ങൾ ഉള്ള നെല്ലിക്ക രസം..

google news
nellikka rasam

ഏറെ പോഷകഗുണങ്ങൾ ഉള്ള ഒന്നാണ് നെല്ലിക്ക. നെല്ലിക്ക കൊണ്ട് രുചികരവും ആരോഗ്യഗുണങ്ങളും ഉള്ള അടിപൊളി രസം തയ്യാറാക്കാം.

ആവശ്യമായവ 

നെല്ലിക്ക - 3 എണ്ണം  
തക്കാളി -  2 എണ്ണം (വലുത്)
വെളുത്തുള്ളി - 5 അല്ലി 
കുരുമുളക് -  1 ടീസ്പൂൺ
ജീരകം -  1 ടീസ്പൂൺ 
മഞ്ഞൾപൊടി -  1/4 ടീസ്പൂൺ 
കായപ്പൊടി -  1/4 ടീസ്പൂൺ  
കടുക് -  1/4 ടീസ്പൂൺ 
കറിവേപ്പില - ഒരു തണ്ട്
ചുവന്ന മുളക് - 1 എണ്ണം 
വെളിച്ചെണ്ണ -  1 ടേബിൾസ്പൂൺ
വെള്ളം - 2 1/2  കപ്പ്
ശർക്കര (ചെറിയൊരു കഷണം) 
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം നെല്ലിക്ക കഷ്ണങ്ങളാക്കി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അതേസമയം വെളുത്തുള്ളിയും കുരുമുളകും ജീരകവും ചതച്ചെടുത്ത് മാറ്റിവയ്ക്കുക. 

ശേഷം ഒരു പാത്രം എടുത്ത് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കടുകിട്ടു പൊട്ടിച്ച് കറിവേപ്പിലയും ഒരു ചുവന്ന മുളകും മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവയും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ചതച്ചുവെച്ച മസാലയും ചേർക്കുക. പച്ചമണം മാറുന്നതുവരെ ഇളക്കുക. 

ഇതിലേക്ക് കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന തക്കാളിയും ചേർക്കുക. ശേഷം അരച്ചു വച്ചിരിക്കുന്ന നെല്ലിക്ക ചേർത്ത് വെള്ളവും ഒഴിച്ച് അടച്ചു വയ്ക്കുക. ചെറിയ തിള വരുമ്പോൾ ആവശ്യത്തിന് ഉപ്പും ശർക്കരയും ചേർക്കുക. നെല്ലിക്കയുടെ ചവർപ്പ് മാറാനാണ് ശർക്കര ചേർക്കുന്നത്. ഇനി നന്നായി തിളച്ചു കഴിയുമ്പോൾ ഇറക്കി വയ്ക്കാം.

Tags