തനതായ കേരളത്തിന്റെ നെയ്യ്‌മണം നിറഞ്ഞ നെയ്‌ച്ചോറ്!

തനതായ കേരളത്തിന്റെ നെയ്യ്‌മണം നിറഞ്ഞ നെയ്‌ച്ചോറ്!
A ghee-filled savoury treat from Kerala!
A ghee-filled savoury treat from Kerala!

ആവശ്യമുള്ള സാധനങ്ങൾ:
ജീരകശാല അരി (കൈമ അരി)- 2 കപ്പ്‌
നെയ്യ് - 5 ടീസ്പൂൺ
അണ്ടിപ്പരിപ്പ്‌ - 15 എണ്ണം
ഉണക്ക മുന്തിരി- ഒരു പിടി
നീളത്തിൽ അറിഞ്ഞ സവാള- 4 കപ്പ്‌
ഗ്രാമ്പു- 4 എണ്ണം
കറുവ പട്ട- രണ്ട് ചെറിയ കഷ്ണം
ഏലയ്ക്ക- 4 എണ്ണം
പെരുംജീരകം - അര സ്പൂൺ
ഉപ്പ്‌- ആവശ്യത്തിനു
മല്ലിയില - അര കെട്ട്
വെള്ളം - 4 കപ്പ്‌

tRootC1469263">

പാചകം ചെയുന്ന വിധം:
അരി കഴുകി വെള്ളം വാർന്നു പോകാൻ വെക്കുക. ഒരു പത്രത്തിൽ നെയ്‌ ഒഴിച്ച് ചൂടാകുമ്പോൾ അതിൽ രണ്ടു സാവാള അരിഞ്ഞത് ഇട്ടു മൂപ്പിച്ച്‌ മാറ്റി വെക്കുക (സാവാള മൂപ്പിക്കുമ്പോൾ അൽപ്പം ഉപ്പ് ചേർക്കണം). ആ നെയ്യിൽ അണ്ടിപരിപ്പും മുന്തിരിയും മൂപ്പിച്ച് മാറ്റിവെക്കുക. ശേഷം പെരുംജീരകം, കറുവാപട്ട, ഗ്രാമ്പു. ഏലയ്ക്ക ഇവ ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് ബാക്കി അരിഞ്ഞ സവാള ഇട്ടു വഴറ്റുക. വഴന്നു വരുമ്പോൾ വെള്ളം വാലാൻ വെച്ചിരിക്കുന്ന അരിയും കൂടെ ഇട്ടു തുടരെ ഇളക്കുക. (നെയ്യ് അൽപ്പം കൂടി ഒഴിച്ചിട്ട് വേണം അരി ചേർക്കുവാൻ). അരി നല്ലപോലെ മൂത്ത് കഴിയുമ്പോൾ വെള്ളവും ഉപ്പും ചേർത്ത അടച്ചു വെച്ച് ചെറു തീയിൽ വേവിക്കുക. വെള്ളം വറ്റി തോർന്നു വരുമ്പോൾ ചോറ് ഇളക്കി കുടഞ്ഞു എടുക്കുക. ഇതിന്റെ മുകളിൽ അൽപ്പം നെയ്യും, മല്ലിയില അരിഞ്ഞതും മൂപ്പിച്ച സവാളയും ആണിപ്പരിപ്പും മുന്തിരിയും ഇടുക. എന്നിട്ടു പത്രം അടച്ചു 5 മിനിറ്റ് ചെറു തീയിൽ വെക്കുക. നെയ്ച്ചോർ റെഡി. ഇതു ചിക്കൻ , മട്ടൺ കറിയുടെ കൂടെ കഴിക്കാം.

NB: ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്നതാണ്‌ കണക്ക്. കുക്കറിൽ ഒരു വിസിൽ....
ഒരു ചെറിയ കഷ്ണം ഇഞ്ചി കൂടി വേണേൽ ചേർക്കാം.
അരിഞ്ഞ സാവാള വഴറ്റുമ്പോൾ അതിൽ ചേർത്ത് വഴറ്റി എടുക്കാം.

Tags