നിസ്സാരനല്ല ആര്യവേപ്പ് : അത്ഭുത ആരോഗ്യ ഇതാ...
പ്രാഥമിക ഗവേഷണങ്ങൾ ചൂണ്ടിക്കാണുന്നതനുസരിച്ച്, ആര്യവേപ്പിലെ (വേപ്പ്) ചില ബയോആക്റ്റീവ് ഘടകങ്ങൾ വൈറൽ അണുബാധകൾക്കെതിരെ പ്രവർത്തനക്ഷമതയുള്ളതായി സൂചനയുണ്ട്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന കഴിവിനായും വേപ്പ് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. ചില പഠനങ്ങളിൽ വേപ്പിൻ തൊലി സത്ത് ഹെർപ്പസ്, പോളിയോവൈറസ്, ഡെങ്കി പോലുള്ള ചില വൈറസുകളെ തടയാൻ സഹായകമാകാമെന്ന് സൂചനകളുണ്ടെങ്കിലും, ഇവയെല്ലാം സ്ഥിരീകരിക്കാൻ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്.
tRootC1469263">ബാക്ടീരിയകളെ ചെറുക്കാനും പ്ലാക്ക് തടയാനും, മോണയിലെ അണുബാധ സ്വാഭാവികമായി സുഖപ്പെടുത്താനും ആര്യവേപ്പില ഫലപ്രദമായ ഒരു മാർഗമാണ്. ആൻറി ബാക്‌ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ദന്തരോഗങ്ങൾ ചികിത്സിക്കാനും ആര്യവേപ്പ് ഗുണം ചെയ്യും. ദന്തക്ഷയം, മോണരോഗം എന്നിവ തടയാനും വായ് നാറ്റം ഇല്ലാതാക്കാനും ഇത് വളരെയധികം സഹായിക്കും. മോണ വീക്കം കുറയ്ക്കാനുള്ള കഴിവ് ആര്യവേപ്പിനുണ്ടെന്ന് ഒരു പഠനം കണ്ടെത്തി.
ആര്യവേപ്പിലയ്ക്ക് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഔഷധ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിൽ വിട്ടുമാറാത്ത വീക്കം ഉണ്ടാകുമ്പോഴാണ് ചില അർബുദങ്ങൾ ഉണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു. മുഖക്കുരു, എക്‌സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മരോഗങ്ങൾ ചികിത്സിക്കുന്നതിൽ ആര്യവേപ്പ് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് ആര്യവേപ്പിനുണ്ടെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ഇതിൽ അടങ്ങിയിട്ടുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. ആര്യവേപ്പ് ഉപഭോഗം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
.jpg)

