നാടൻ കപ്പ ഉലർത്തിയത്

Who doesn't like kappa worms? Here's a special recipe

കപ്പ 1 k g
തേങ്ങ ചിരകിയത് 3 tbsp
പച്ച മുളക് 3
ഉണക്ക മുളക് 3
കറിവേപ്പില്ല
കടുക് 1/4tsp
കുഞ്ഞുള്ളി 10
മഞ്ഞൾ പൊടി 1/4 tsp
വെളിച്ചെണ്ണ
ഉപ്പ്
ആദ്യം നമുക്ക് കഷ്ണങ്ങളാക്കി വച്ച കപ്പയിലോട്ടു ആവശ്യത്തിന് ഉപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കാം.
കപ്പ വേവിച്ചു മാറ്റിവക്കുക.
ഒരു ചീന ചട്ടിയോ പാനോ എടുക്കുക.
ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക.
ഇതിലോട്ട് കടുക് ചേർക്കുക. കടുക് പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് കുഞ്ഞുള്ളി അരിഞ്ഞത്, വറ്റൽ മുളക്, പച്ച മുളക്, കറി വേപ്പില തുടങ്ങിയവ ചേർക്കുക.
ഉള്ളി വഴന്നു വരുമ്പോൾ മഞ്ഞൾ പൊടി ചേർക്കുക.
മഞ്ഞം പൊടി ചേർത്തു ഒരു മിനുട്ട് വഴറ്റിയതിനു ശേഷം ഇതിലേക്ക് തേങ്ങ ചേർക്കുക. ഇതിലേക്ക് വേവിച്ചു വച്ച കപ്പ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.
ആവശ്യമെങ്കിൽ കുറച്ചു ഉപ്പ് ചേർക്കുക.
തീരെ വെള്ളമയമില്ലെങ്കിൽ അൽപ്പം (1/2 ഗ്ലാസ്‌ ) വെള്ളം ചേർക്കുക
5 minute ചെറുത്തിയിൽ വേവിക്കുക.
കപ്പ ചെറുതായൊന്നു ഉടച്ചു കൊടുക്കുക.
അടിപൊളി കപ്പ ഉലർത്തിയത് റെഡി

Tags