വീട്ടിൽ തന്നെ തയ്യാറാക്കാം നാൻ

google news
Naan


1. മൈദ – രണ്ടു കിലോ
2. ഉപ്പ് – പാകത്തിന്
ബേക്കിങ് പൗഡർ – മൂന്നു ചെറിയ സ്പൂൺ
3. മുട്ട – നാല്
പഞ്ചസാര – ഒരു ചെറിയ സ്പൂൺ
പാൽ – 225 മില്ലി
4. തണുത്തവെള്ളം – പാകത്തിന്
5. നെയ്യ് – 400 ഗ്രാം, ഉരുക്കിയത്
6. തൈര് – 150 ഗ്രാം
7. വനസ്പതി ഉരുക്കിയത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

Restaurant Style Garlic Naan Recipe - Homemade Garlic Naan 3 Ways | My Ginger Garlic Kitchen
മൈദ ഇ‍ടഞ്ഞെടുത്ത് ഉപ്പും ബേക്കിങ് പൗ‍ഡറും ചേർത്തു യോജിപ്പിക്കുക. ഇതിലേക്ക് മൂന്നാമത്തെ ചേരുവ അടിച്ചതു ചേർത്തു നന്നായി കുഴയ്ക്കണം. വെള്ളവും ഉരുക്കിയ നെയ്യും ചേർത്തു നന്നായി കുഴച്ച ശേഷം തൈരു ചേർത്തു കുഴച്ചു മയം വരുത്തുക.

ഈ മാവ് ഒരു മണിക്കൂർ മാറ്റി വച്ച ശേഷം ഉരുളകളാക്കി ഓരോ ഉരുളയുടെയും മുകളിൽ അൽപം വനസ്പതി ഉരുക്കിയതു പുരട്ടണം. അൽപസമയത്തിനു ശേഷം ത്രികോണാകൃതിയിൽ പരത്തി ചൂടായ തവയിൽ തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കാം.

Tags