കഞ്ഞിക്കും ചോറിനും ഒപ്പം കഴിക്കാൻ ഇതിലും മികച്ചത് വേറെയില്ല!

naadan vanpayar kari

ആവശ്യമായ ചേരുവകൾ
വൻപയർ: 1 കപ്പ് (കുതിർത്തത്)

മഞ്ഞൾ പൊടി: 1/4 ടീസ്പൂൺ

ഉപ്പ്: പാകത്തിന്

വെള്ളം: ആവശ്യത്തിന്

വറുത്തരയ്ക്കാൻ:

തേങ്ങ ചിരകിയത്: 1 കപ്പ്

ചുമന്നുള്ളി: 4-5 എണ്ണം

മുളക് പൊടി: 1 ടേബിൾ സ്പൂൺ

മല്ലിപ്പൊടി: 1.5 ടേബിൾ സ്പൂൺ

കറിവേപ്പില: 1 തണ്ട്

താളിക്കാൻ:

വെളിച്ചെണ്ണ: 2 ടേബിൾ സ്പൂൺ

tRootC1469263">

കടുക്: 1 ടീസ്പൂൺ

വറ്റൽ മുളക്: 2 എണ്ണം

ചുമന്നുള്ളി: 3 എണ്ണം (അരിഞ്ഞത്)

കറിവേപ്പില: ആവശ്യത്തിന്

നല്ല നാടൻ വൻപയർ കറി തയ്യാറാക്കാം

പയർ വേവിക്കാം: വൻപയർ കഴുകി വൃത്തിയാക്കി പ്രഷർ കുക്കറിൽ മഞ്ഞൾ പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് 4-5 വിസിൽ വരുന്നത് വരെ (നന്നായി വേവുന്നത് വരെ) വേവിക്കുക.

തേങ്ങ വറുക്കാം: ഒരു പാനിൽ തേങ്ങ, ചുമന്നുള്ളി, കറിവേപ്പില എന്നിവ ചേർത്ത് ചെറിയ തീയിൽ വറുക്കുക. തേങ്ങ നല്ല ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ച് മുളക് പൊടിയും മല്ലിപ്പൊടിയും ചേർത്ത് മൂപ്പിക്കുക.

അരച്ചെടുക്കാം: വറുത്ത കൂട്ട് തണുത്ത ശേഷം അല്പം വെള്ളം ചേർത്ത് നല്ല വെണ്ണ പോലെ അരച്ചെടുക്കുക.

യോജിപ്പിക്കാം: വെന്ത പയറിലേക്ക് ഈ അരപ്പ് ചേർത്ത് നന്നായി ഇളക്കുക. ഗ്രേവിക്ക് ആവശ്യമായ വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. കറി ഒന്ന് കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.

താളിക്കാം: മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റൽ മുളക്, അരിഞ്ഞ ചുമന്നുള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഉള്ളി മൂക്കുമ്പോൾ കറിയിലേക്ക് ഒഴിക്കുക.

Tags