നല്ല സോഫ്റ്റ്‌ മൈസൂര്‍ പാക്ക് തയ്യാറാക്കിയാലോ ?

MysorePak recipe

ആവശ്യമായവ

കടലപ്പൊടി -1 കപ്പ്‌
പഞ്ചസാര -2 കപ്പ്‌
നെയ്യ് -1 1/2 കപ്പ്‌
സൺഫ്ലവർ ഓയിൽ -1/2 കപ്പ്‌
വെള്ളം -1/2 കപ്പ്‌   

തയാറാക്കുന്ന വിധം

ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി കടലപ്പൊടിയിട്ട് കുറഞ്ഞ തീയിൽ വച്ചു ഒരു മിനിറ്റ് ഒന്ന് വറുത്തെടുക്കുക. നിറം മാറുന്നതു വരെ വറുക്കരുത്. അതിനു ശേഷം ചൂടാറാനായി മാറ്റി വക്കുക. നന്നായി തണുത്ത ശേഷം അതിലേക്കു ഓയിൽ കുറച്ചു കുറച്ചായി ഒഴിച്ച് നന്നായി ഇളക്കി ഒട്ടും കട്ടയില്ലാതെ കലക്കി എടുക്കുക. വേറെ ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്തിളക്കി മീഡിയം തീയിൽ വച്ചു നന്നായി അലിയിച്ചെടുക്കുക. ചെറുതായിട്ട് നൂൽ പരുവം ആകുന്ന സമയത്തു തന്നെ കലക്കി വച്ച കടലപ്പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.

അതിലേക്ക് 1/2 കപ്പ്‌ നെയ്യ് ചേർത്തിളക്കി കട്ടിയാകുന്നതുവരെ ഇളക്കിക്കൊടുക്കുക. കുറച്ചു കട്ടിയായിത്തുടങ്ങിയാൽ ഒരു 1/2 കപ്പ്‌ നെയ്യ് ചേർത്ത് വീണ്ടും കുറുക്കി എടുക്കി എടുക്കുക. അതിലേക്കു വീണ്ടും ഒരു 1/2 കപ്പ്‌  നെയ്യ് കൂടി ചേർത്ത് ഇളക്കി കട്ടി ആക്കി എടുക്കുക. കട്ടി ആയി പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകത്തിൽ തീ അണച്ചു നെയ്യ് തടവിയ ഒരു പത്രത്തിലേക്കു ചൂടോടു കൂടി  മാറ്റി ലെവൽ ചെയ്തു വേണ്ട രൂപത്തിൽ കത്തി കൊണ്ട് ഒന്ന് വരഞ്ഞു വക്കുക.അതിനു ശേഷം നന്നായി തണുക്കാനായി വയ്ക്കുക.

Tags