തേങ്ങാപ്പാലിന്റെ രുചിയും നാടൻ മസാലകളും ചേർന്ന അടിപൊളി കേരള സ്റ്റൈൽ മട്ടൻ സ്റ്റ്യൂ!
ചേരുവകള്‍ :
1. മട്ടന്‍ - 1/2 kg
2. പട്ട -4-5 ചെറിയ കക്ഷണം
3. ഏലക്ക - 8-10 എണ്ണം
4. ഗ്രാമ്പു - 8-10 എണ്ണം
5. ഇഞ്ചി -1 ഇഞ്ച് വലുപ്പത്തില്‍
6. സവോള - 1
7. പച്ചമുളക് - 4
8. കറിവേപ്പില - കുറച്ച്
9. ഉരുളകിഴങ്ങ് - 1 ചെറുത്
10. കാരറ്റ് -1 ഇടത്തരം
11. തേങ്ങാപാൽ (രണ്ടാം പാൽ )- 1 കപ്പ്
12. തേങ്ങാപാൽ (കട്ടിയുള്ള ഒന്നാംപാൽ )-1 കപ്പ്
13. വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
14. ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മട്ടന്‍ ഉപ്പ്, പട്ട, ഗ്രാമ്പു, ഏലക്ക, ഇഞ്ചി ചതച്ചത് കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് 80% വേവിക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് സവോള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ചെറുതായി വഴറ്റുക.
ഉരുളക്കിഴങ്ങും കാരറ്റും വഴറ്റിയ ചേരുവകളും മട്ടനില്‍ ചേർത്തിളക്കി രണ്ടാം പാൽ ഒഴിച്ച് ഒരു വിസില്‍ കൂടി വേവിക്കുക.
ഇതിലേക്ക് ഒന്നാംപാല്‍ ഒഴിച്ച് തിളച്ചശേഷം തീ ഓഫ് ചെയ്യാം.
കുറുകിയ ചാറോടു കൂടിയ മട്ടന്‍ സ്റ്റ്യൂ തയ്യാര്‍.
പാലപ്പം
1) പച്ചരി -1 1/2 കപ്പ്
2) തേങ്ങ ചിരകിയത്- 1/2 കപ്പ്
3) ചോറ്- 3/4 കപ്പ്
4) യീസ്റ്റ്-1/2 റ്റീസ്പൂണ്‍
5)പഞ്ചസാര-3/4 ടേബിള്‍ സ്പൂണ്‍
പച്ചരി നന്നായി കഴുകി മിനിമം 4 മണിക്കൂര്‍ കുതിര്‍ത്തി അരച്ചെടുക്കുക. യീസ്റ്റും പഞ്ചസാരയും കൂടി പച്ചരി അരച്ചതുമായി മിക്സ് ചെയ്യുക. അടുത്തതായി തേങ്ങ ചിരകിയതും ചോറും അരച്ചെടുത്ത് അരി അരച്ചതുമായി നന്നായി യോജിപ്പിക്കുക. 8 മണിക്കൂര്‍ മാറ്റി വെക്കുക.അതിനുശേഷം ഉപ്പ് ചേറ്ത്ത് നന്നായി ഇളക്കി 1/2 മണിക്കൂര്‍ വെക്കുക. ഇനി പാലപ്പം ചുട്ടെടുക്കാം
.jpg)

