മട്ടൻ സ്റ്റ്യൂ തയ്യാറാക്കാം

muttonstew

 ആവശ്യമായ ചേരുവകൾ

മട്ടൻ- അരക്കിലോ
വെളിച്ചെണ്ണ- പാകത്തിന്
സവാള- മൂന്നെണ്ണം
പച്ചമുളക്- ആറെണ്ണം
കാരറ്റ്- രണ്ടെണ്ണം
ഉരുളക്കിഴങ്ങ്- മൂന്നെണ്ണം
തേങ്ങാപ്പാൽ- ആവശ്യത്തിന്
കുരുമുളകുപൊടി- ആവശ്യത്തിന്
വെളുത്തുള്ളി- മൂന്നെണ്ണം

പാകം ചെയ്യുന്ന വിധം

മട്ടനിലേക്ക് പൊടികളും സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരിഞ്ഞത് ചേർത്ത് തിരുമ്മി മാറ്റി വയ്ക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം ഇത് അടുപ്പിൽ വച്ച് വേവിക്കാം. ഈ സമയത്ത് തന്നെ കാരറ്റും ഉരുളക്കിഴങ്ങും വേവിച്ചെടുക്കാം. പാൻ ചൂടായ ശേഷം ഇതിൽ സവാള വഴറ്റിയെടുക്കാം, സവാള ബ്രൌൺ നിറമായി വരുമ്പോഴേക്കും അതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങും കാരറ്റും ചേർത്തിളക്കാം അതിലേക്ക് വേവിച്ച് വച്ച മട്ടൻ ചേർത്തിളക്കാം. ഇതിലേക്ക് ആദ്യം രണ്ടാം പാലൊഴിച്ച് തിളപ്പിക്കാം. കറി കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ കൂടി ചേർത്ത് തിളപ്പിച്ചാൽ മട്ടൻ ഇസ്റ്റ്യൂ തയ്യാർ.
 

Tags