മട്ടൻ റോസ്റ്റ് ലൗവേഴ്സ് ഉണ്ടോ? ഈ റെസിപ്പി കണ്ടാൽ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും

mutton roast

മട്ടൻ അര കിലോ
ചെറിയ ഉള്ളി 15ണ്ണം
വെളുത്തുള്ളി ഒന്ന് മുഴുവൻ
മല്ലി പൊടി ഒരു tbl സ്പൂൺ
മുളക് പൊടി ഒരു tbl സ്പൂൺ
മഞ്ഞൾ പൊടി അര tsp സ്പൂൺ
കുരു മുളക് പൊടി അര tbl സ്പൂൺ
ഗരം മസാല അര tbl സ്പൂൺ
തക്കാളി ഒന്ന്
കറി വേപ്പില കുറച്ചു
വലിയ ജീരകം അര tbl സ്പൂൺ
മട്ടൻ തക്കാളി കറി വേപ്പിലഒഴികെ ബാക്കി ചേരുവുകൾ മിക്സിയിൽ അരച്ചു എടുക്കുക ശേഷം ഇറച്ചിയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക ഉപ്പും കുറച്ചു കറി വേപ്പില ഒരു തക്കാളി എന്നിവയും ചേർത്ത് കുക്കറിൽ വേവിച്ചു എടുക്കണം

tRootC1469263">

വഴറ്റാൻ ഓയിൽ 1 tbl സ്പൂൺ
കറി വേപ്പില
ഒരു വലിയ ഉള്ളി അരിഞ്ഞത്
പച്ച മുളക് 5ണ്ണം
മല്ലി ഇല കുറച്ചു

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ കുറച്ചു ഒരു ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക അതിൽ വേവിച്ചു വെച്ച ഇറച്ചി കൂട്ട് ചേർത്ത് ചെറിയ തീയിൽ വഴറ്റി എടുക്കണം പച്ച മുളക് അരിഞ്ഞതും മല്ലി ഇലയും ചേർത്ത് സ്പ്രിങ് ഒനിയനും ചേർത്ത് ഒന്നൂടെ ഇളക്കി യോജിപ്പിച്ചു സെർവ് ചെയ്യാം

Tags