പുറമെ നേരിയ മൊരിഞ്ഞതും ഉള്ളിൽ സോഫ്റ്റുമായ രുചികരമായ മുട്ടയപ്പം

Delicious egg appam that is slightly crispy on the outside and soft on the inside.

ചേരുവകൾ
പച്ചരി – 5 കപ്പ്
ചോറ് – 3 കപ്പ്
ഉപ്പ് – പാകത്തിന്
എണ്ണ – ആവശ്യത്തിന് (ചുട്ടെടുക്കാൻ)
വെള്ളം – ആവശ്യത്തിന് (അരയ്ക്കാൻ പാകത്തിന്)
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: അരി കുതിർത്ത് അരച്ചെടുക്കൽ
പച്ചരി 3-4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.
നന്നായി കഴുകി വൃത്തിയാക്കിയ അരിയും, ഒപ്പം എടുത്തു വെച്ചിരിക്കുന്ന ചോറും ചേർത്ത് അല്പം വെള്ളം മാത്രം ഒഴിച്ച് ഇടലിമാവിന്റെ കട്ടിയിൽ കട്ടിയായി അരച്ചെടുക്കുക (മാവ് ഒരുകാരണവശാലും ലൂസാകാതെ ശ്രദ്ധിക്കുക).
അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റി വെക്കുക.
സ്റ്റെപ്പ് 2: മുട്ടയപ്പം ചുട്ടെടുക്കൽ
ഒരു പാനിൽ (അല്ലെങ്കിൽ കടായിയിൽ) പൊരിക്കാൻ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ നന്നായി ചൂടായി വരുമ്പോൾ തീ കുറച്ചു കൊടുക്കുക.
തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ നിന്നും കുറേശ്ശെയായി എടുത്ത് ചൂടായ എണ്ണയിലേക്ക് ഒഴിക്കുക (മാവ് ഒഴിക്കുമ്പോൾ തീ കുറച്ചു കൊടുക്കണം).
മാവ് എണ്ണയിൽ ഒഴിച്ച ഉടൻ നന്നായി പൊങ്ങി വരും. ആ സമയത്ത് തീ കൂട്ടി കൊടുക്കുക.
ഒരു മിനിറ്റ് കഴിഞ്ഞാൽ ഇത് മറിച്ചിട്ട്, ഗോൾഡൻ കളർ ആകുന്നത് വരെ വേവിച്ച് എണ്ണയിൽ നിന്നും കോരിയെടുക്കാം.
നല്ല എരിവുള്ള മുളക് കറിക്ക് ഒപ്പമോ ചിക്കൻ കറിക്കൊപ്പമോ കഴിക്കാൻ കിടിലൻ രുചിയിലുള്ള സ്പെഷ്യൽ മുട്ടയപ്പം തയ്യാർ!

Tags