മിനിറ്റുകൾക്കുള്ളിൽ പ്രഭാതഭക്ഷണം റെഡി: മുട്ട അപ്പം ഇത്ര എളുപ്പമായിരുന്നോ?
മൈദാ – രണ്ടു കപ്പു
അരിപ്പൊടി – ഒരു കപ്പു
മുട്ട – രണ്ടെണ്ണം
ബേക്കിംഗ് സോഡാ – ഒരു ടിസ്പൂണ്‍
തേങ്ങാപ്പാല്‍ – രണ്ടു കപ്പു
പഞ്ചസാര – മധുരത്തിന് അനുസരിച്ച്
ഉപ്പു ആവശ്യത്തിനു
ആദ്യം തന്നെ തേങ്ങാപ്പാലില്‍ അരിപ്പൊടിയും ,മൈദയും നന്നായി മിക്സ് ചെയ്യണം ..അതിനുശേഷം രണ്ടു മുട്ട ഇതിലേയ്ക്ക് പൊട്ടിച്ചു ഒരിക്കുക , ബേക്കിംഗ് സോഡയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം …ഇത് ഒരു എഗ്ഗ് ബീറ്റര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ മിക്സിയില്‍ അടിച്ചോ നല്ല പോലെ മിക്സ് ആക്കി എടുക്കുക …ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ക്കാം ..കുറച്ചു ചേര്‍ത്തിട്ടു ഒന്ന് രുചിച്ചു നോക്കുക ആവശ്യമെങ്കില്‍ വീണ്ടും ചേര്‍ത്ത് മിക്സ് ചെയ്യാം ..ഇനി ഈ കൂട്ട് കുറച്ചു നേരം ഒരു ഒന്നര മണിക്കൂര്‍ എങ്കിലും വയ്ക്കുക ..അപ്പോള്‍ ഇതൊന്നു പൊങ്ങി വരും ..ഇത് നമുക്ക് ഒരു നോണ്‍ സ്റ്റിക്ക് പാനിലോ ദോശ ചട്ടിയിലോ കോരി ഒഴിച്ച് ചുട്ടെടുക്കാം
.jpg)


