മട്ടൻ കറി ഇത് പോലെ ഒരു തവണ തയ്യാറാക്കി നോക്കൂ ...

muttan
muttan

ചേരുവകൾ

മട്ടൺ -ഒരു കിലോ
ഉപ്പ്
മുളകുപൊടി -രണ്ട് ടീസ്പൂൺ
കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ
മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
ഗരംമസാല -ഒരു ടീസ്പൂൺ
ജീരകം -ഒരു ടീസ്പൂൺ
നാരങ്ങാ നീര് -ഒരു ടേബിൾ സ്പൂൺ
കുരുമുളകുപൊടി -അര ടീസ്പൂൺ
തൈര് -ഒരു കപ്പ്
സവാള- 3
കശുവണ്ടി- 10
ബദാം- 10
തേങ്ങാ -20 ഗ്രാം
കുങ്കുമപ്പൂവ്
കറുവപ്പട്ട
ഏലക്കായ -ഏഴ്
ഗ്രാമ്പു- 7
കരുവാപ്പാട്ട ഇല – 2
മല്ലിയില
പുതിനയില
പച്ചമുളക്
എണ്ണ 3/4 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം മട്ടൻ മാരിനേറ്റ് ചെയ്യണം, അതിനായി ഒരു മിക്സിങ് ബൗളിലേക്ക് മട്ടൻ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, ഗരം മസാല ലെമൺ ജ്യൂസ് ,കുരുമുളകുപൊടി, തൈര് എന്നിവ ചേർത്ത് കൊടുക്കുക, നന്നായി മിക്സ് ചെയ്തതിനു ശേഷം അരമണിക്കൂർ മാറ്റിവെക്കണം.

 ഒരു മിക്സി ജാർ ലേക്ക് ബദാം, കശുവണ്ടി, തേങ്ങ എന്നിവ ചേർത്ത് അല്പം വെള്ളമൊഴിച്ച് നന്നായി അരച്ചെടുത്ത് മാറ്റി വയ്ക്കണം .ഇനി ഒരു പാനിൽ എണ്ണ ചേർത്ത് ചൂടാക്കാം ഇതിലേക്ക് സവാള ആദ്യം ചേർക്കണം,നല്ല ബ്രൗൺ നിറമാകുന്നതുവരെ വഴറ്റി എടുക്കണം, ശേഷം മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം.

 ബാക്കിയായ എണ്ണയിൽ നിന്നും അല്പം മാറ്റി വെച്ച് അതിലേക്ക് കറുവപ്പട്ട, ഏലക്കായ, ബേലീഫ്, ഗ്രാമ്പു എന്നിവ ചേർത്ത് കൊടുക്കുക, റോസ്റ്റ് ചെയ്തതിനുശേഷം മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മട്ടൻ ഇതിലേക്ക് ചേർക്കാം.

 നന്നായി മിക്സ് ചെയ്തു വേവിച്ചെടുക്കണം, നന്നായി വെന്തു വന്നുകഴിഞ്ഞാൽ അരച്ചു വച്ചിരിക്കുന്ന ബദാം പേസ്റ്റും, സവാള പച്ചമുളക്, പുതിനയില എന്നിവയും ചേർത്തു കൊടുത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്തു യോജിപ്പിക്കുക. ഒരു കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കാം.കുക്കർ മൂടിവെച്ച് രണ്ടോ മൂന്നോ വിസിൽ വരെ വേവിക്കണം ,ശേഷം തീ ഓഫ് ചെയ്തു പ്രഷർ പോയതിനുശേഷം സർവ് ചെയ്യാം.

 

 

 

 

Tags