മുട്ട കൊണ്ട് മാല ഉണ്ടാക്കാം ; 'മുട്ടമാല' !

muttamaala

ചേരുവകൾ

നന്നായി വിളഞ്ഞ’ കോഴിമുട്ട – 2 എണ്ണം
പഞ്ചസാര – അര കപ്പ്
വെള്ളം – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

മുട്ട മുകൾ ഭാഗം പൊട്ടിച്ച്, മഞ്ഞക്കരു മാത്രം എടുത്ത് നന്നായി അടിക്കുക.ഒഴിഞ്ഞ മുട്ടത്തോടിനടിയിൽ ചെറിയ ഒരു സുഷിരമുണ്ടാക്കുക. അടുപ്പത്ത് ചീനച്ചട്ടി വെച്ച് അതില് വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക.പഞ്ചസാര ഉരുകി ചെറുതായിട്ടൊന്നു കുറുകുന്നത് വരെ തിളപ്പിക്കുക (പഞ്ചസാര സീറെന്ന് പറയും ആ പരുവത്തിന്).

സുഷിരം വിരലുകൊണ്ട് പൊത്തിപ്പിടിച്ച് മുട്ടത്തോടിലേക്ക് അടിച്ചുവെച്ചിരിക്കുന്ന മഞ്ഞ നിറയ്ക്കുക.ചീനച്ചട്ടിയിലെ പഞ്ചസാര ലായനിയിലേക്ക്, വിരല് മാറ്റി മുട്ടയുടെ മഞ്ഞ, വട്ടം ചുറ്റി ഒഴിക്കുക.ചെറിയ തീയില് കുറച്ച് വേവിച്ചതിന് ശേഷം കോരിയെടുക്കാം.

Tags