ഇത് മുട്ടക്കിഴി റെസിപ്പി
Jun 6, 2025, 15:15 IST


ആവശ്യമായ ചേരുവകൾ:
മൈദ : 250 ഗ്രാം
വെളിച്ചെണ്ണ: 2 ടീസ്പൂൺ
സവാള : 3 എണ്ണം,
പച്ചമുളക് : 2 എണ്ണം,
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് : 1 ടീസ്പൂൺ
മഞ്ഞൾപൊടി: 1/2 ടീസ്പൂൺ
ചിക്കൻ മസാല :1/4 ടീസ്പൂൺ
കുരുമുളകുപൊടി :ആവശ്യത്തിന്
ഉപ്പ്: പാകത്തിന്
കറിവേപ്പില: ഒരു തണ്ട്
മല്ലിയില: 3 തണ്ട്
tRootC1469263">
മുട്ട: 4 എണ്ണം
തയാറാക്കുന്ന വിധം:
മുട്ട പുഴുങ്ങി ഓരോന്നും രണ്ടായി മുറിച്ചു വെക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള ഇട്ട് വാടിവരുമ്പോൾ പച്ചമുളക് ചതച്ചതും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തിളക്കുക.
പച്ചമണം മാറുമ്പോൾ മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് ചൂടാക്കണം. ശേഷം തേങ്ങ ചേർത്തിളക്കി കറിവേപ്പിലയും മല്ലിയിലയും ഇട്ട് വാങ്ങിവക്കണം. മൈദയിൽ ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇളം ചൂടുവെള്ളത്തിൽ കുഴച്ച് ചെറിയ ഉരുളകൾ ആക്കി പരത്തുക.

ശേഷം ഫില്ലിങ്ങും മുകളിൽ പകുതി മുട്ടയും െവച്ച് കിഴിപോലെ ചുറ്റിയെടുത്ത് ചൂടാക്കിയ എണ്ണയിൽ തീ കുറച്ചുച്ച് ഗോൾഡൻ നിറത്തിൽ വറുത്തു കോരാം