മഷ്‌റൂം പെപ്പര്‍ ഫ്രൈ കഴിക്കാം
ചേരുവകള്‍
കൂണ്‍ - 300 ഗ്രാം
കോണ്‍ഫ്‌ളോര്‍ -ഒരു സ്പൂണ്‍
കുരുമുളക് - ഒരു സ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍
കറുവപ്പട്ട- ഗ്രാമ്പു- ഓരോന്ന
ബേലീഫ് -1
സവാള -2
പച്ചമുളക് -2
കറിവേപ്പില -4 തണ്ട്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
മല്ലിയില - 4
ആദ്യം കൂണ്‍ വൃത്തിയായി കഴുകിയെടുത്ത് കോണ്‍ഫഌവറില്‍ മുക്കിവയ്ക്കുക. പിന്നെ ഇഷ്ടമുള്ള വലുപ്പത്തില്‍ കഷണങ്ങളാക്കി മുറിക്കുക. പാന്‍ അടുപ്പത്ത് വച്ചു ചൂടാകുമ്പോള്‍ അതിലേക്ക് ജീരകവും കുരുമുളകും ഇട്ട് ചെറിയ തീയിലിട്ട് വറുത്ത് മാറ്റിവയ്ക്കുക. ഇതൊന്നു മിക്‌സിയില്‍ പൊടിച്ചെടുക്കുക. അതേ പാന്‍ അടുപ്പില്‍ വച്ച് അതില്‍ 1 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കറുവപ്പട്ട, ഗ്രാമ്പു, ബിരിയാണി ഇല എന്നിവ ചേര്‍ത്തു വഴറ്റിയെടുക്കുക. ശേഷം ചെറുതായരിഞ്ഞ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് ഉപ്പുമിട്ട് നന്നായി വഴറ്റുക.
ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഒന്നുകൂടെ വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍ പൊടി ചേര്‍ത്ത് ഇളക്കിക്കൊടുക്കാവുന്നതാണ്. കോണ്‍ഫഌവറില്‍ മുക്കിവച്ച് കൂണ്‍ ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം നാലോ അഞ്ചോ മിനിറ്റ് അടച്ചുവച്ച് വേവിക്കുക. വെള്ളം ചേര്‍ക്കേണ്ടതില്ല. മഷ്‌റൂം നന്നായി വഴന്നു വരുമ്പോള്‍ അതിലേക്ക് നമ്മള്‍ നേരത്തേ പൊടിച്ചുവച്ച മസാല ചേര്‍ത്ത് 2 മിനിറ്റ് നന്നായി ഇളക്കി മല്ലിയിലയിട്ട് വിതറുക.
.jpg)


