തയ്യാറാക്കാം കിടിലൻ മഷ്റൂം പറാത്ത

8y
8y

ആവശ്യമുള്ള സാധനങ്ങള്‍

    ഗോതമ്പ്‌പൊടി - ഒരു കപ്പ്
    മഷ്‌റൂം - 200 ഗ്രാം
    സവാള നുറുക്കിയത് - രണ്ട് ടേബിള്‍ സ്പൂണ്‍
    വെളുത്തുള്ളി നുറുക്കിയത് - മൂന്ന് ടീസ്പൂണ്‍
    മുളക്‌പൊടി - ഒരു ടീസ്പൂണ്‍
    ജീരകപ്പൊടി - അര ടീസ്പൂണ്‍
    ഗരംമസാല - ഒരു ടീസ്പൂണ്‍
    മല്ലിയില നുറുക്കിയത് - ഒരു ടേബിള്‍ സ്പൂണ്‍
    ഉപ്പ്, എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ ഗോതമ്പുപൊടിയും ഉപ്പും യോജിപ്പിക്കുക. കുറേശ്ശെ വെള്ളം ചേര്‍ത്ത് മാവാക്കണം. ഇനി ഇത് മാറ്റിവച്ചോളൂ. കൂണ്‍ നുറുക്കുക. പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി ജീരകപ്പൊടി, ഉള്ളി, വെളുത്തുള്ളി എന്നിവ വഴറ്റണം. ഇതിലേക്ക് കൂണും ചേര്‍ത്തോളൂ. മാസാലക്കൂട്ടുകള്‍ ചേര്‍ത്ത് യോജിപ്പിക്കുക. നുറുക്കിയ മല്ലിയിലയും ചേര്‍ക്കണം. ഇനി മാവ് ഉരുളകളാക്കിയ ശേഷം ചപ്പാത്തി വലിപ്പത്തില്‍ പരത്തുക. ഓരോന്നിലും മൂന്നു ടീസ്പൂണ്‍ വീതം കൂണ്‍കൂട്ട് സ്റ്റഫ് ചെയ്യുക. മുകളില്‍ മറ്റൊരു ചപ്പാത്തി വച്ച് വശങ്ങള്‍ യോജിപ്പിച്ച് കൂണ്‍കൂട്ട് പുറത്ത് വരാത്ത വിധത്തില്‍ പരത്തിക്കോളൂ. പാനില്‍ നെയ്യോ എണ്ണയോ തേച്ച് പറാത്ത പാകം ചെയ്യാം.

Tags