വൈകുന്നേരത്തെ സ്നാക്കിനായി ഒരു അടിപൊളി മഷ്റൂം ചിക്കൻ പാസ്ത
ചേരുവകൾ
പാസ്ത – 250 ഗ്രാം
ബോൺലെസ് ചിക്കൻ – 250 ഗ്രാം
മഷ്റൂം – 150 ഗ്രാം, സ്ലൈസ് ചെയ്തത്
സവാള – 1 എണ്ണം, ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 5–6 അല്ലി, അരിഞ്ഞത്
ക്യാപ്സിക്കം – ½ എണ്ണം, അരിഞ്ഞത്
ബട്ടർ – 2 ടേബിൾസ്പൂൺ
ഒലീവ് ഓയിൽ – 1 ടേബിൾസ്പൂൺ
ഫ്രഷ് ക്രീം – ½ കപ്പ്
പാൽ – ½ കപ്പ്
ചീസ് – ½ കപ്പ്, ഗ്രേറ്റ് ചെയ്തത്
കുരുമുളകുപൊടി – 1 ടീസ്പൂൺ
ചില്ലി ഫ്ലേക്സ് – ½ ടീസ്പൂൺ
ഒറിഗാനോ/ഇറ്റാലിയൻ സീസണിങ് – 1 ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പാസ്ത വേവിച്ച വെള്ളം – ½–1 കപ്പ്
തയ്യാറാക്കുന്ന വിധം
വെള്ളത്തിൽ ഉപ്പും കുറച്ച് എണ്ണയും ചേർത്ത് പാസ്ത al dente ആയി വേവിക്കുക. ഏകദേശം ½ കപ്പ് പാസ്ത വെള്ളം മാറ്റിവെക്കുക.
ചിക്കനിൽ മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ പുരട്ടി 10 മിനിറ്റ് വെക്കുക.
പാനിൽ ഒലീവ് ഓയിലും 1 ടേബിൾസ്പൂൺ ബട്ടറും ചൂടാക്കി ചിക്കൻ ചേർത്ത് നന്നായി വേവിച്ച് ചെറിയ കഷണങ്ങളാക്കി മാറ്റിവെക്കുക.
അതേ പാനിൽ ബാക്കി ബട്ടർ ചേർത്ത് വെളുത്തുള്ളിയും സവാളയും വഴറ്റുക.
മഷ്റൂമും ക്യാപ്സിക്കവും ചേർത്ത് ഉയർന്ന തീയിൽ 3–4 മിനിറ്റ് വഴറ്റുക.
ഇനി പാൽ, ഫ്രഷ് ക്രീം എന്നിവ ചേർത്ത് ചെറിയ തീയിൽ ചൂടാക്കുക.
ചീസ്, ഒറിഗാനോ, ചില്ലി ഫ്ലേക്സ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക.
സോസ് വളരെ കട്ടിയാണെങ്കിൽ മാറ്റിവെച്ച പാസ്ത വെള്ളം കുറച്ച് കുറച്ചായി ചേർക്കുക.
വേവിച്ച ചിക്കനും പാസ്തയും ചേർത്ത് സോസിൽ നന്നായി കോട്ട് ചെയ്യുക.
2 മിനിറ്റ് ചെറിയ തീയിൽ ഇളക്കി തീ ഓഫ് ചെയ്യുക.
.jpg)

