സൺഡേ സ്പെഷൽ ആയാലോ? പരീക്ഷിച്ചു നോക്കൂ ഈ സൂപ്പർ സ്പെഷൽ മഷ്റൂം ചിക്കൻ പാസ്ത!

Mushroom Chicken Pasta

ചേരുവകൾ
പാസ്ത – 100 ഗ്രാം
ചിക്കൻ (കുരുമുളകും ഉപ്പും ചേർത്ത് വേവിച്ചത് ) – ഒരു കപ്പ്
പച്ചമുളക് – മൂന്ന് എണ്ണം
കാരറ്റ് – ഒന്ന്
സവാള – ഒന്ന്
മഷ്റൂം – അഞ്ച്
ടൊമാറ്റോ സോസ് – മൂന്ന് ടേബിൾസ്പൂൺ
മല്ലിയില – കുറച്ച്
സൺഫ്‌ലവർ ഓയിൽ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
തിളയ്ക്കുന്ന വെള്ളത്തിൽ ഉപ്പും പാസ്തയും ചേർത്ത് വേവിച്ച് അരിപ്പയിലേക്ക് മാറ്റുക. എണ്ണയിൽ നുറുക്കിയ സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. ചതുരക്കഷണങ്ങളായി മുറിച്ച കാരറ്റും മഷ്റൂമും ചേർക്കുക. ഇതിൽ ടൊമാറ്റോ സോസും ചിക്കനും മല്ലിയിലയും ചേർത്ത് നന്നായി വഴറ്റി പാസ്ത ചേർത്ത് ചെറുതീയിൽ അഞ്ച് മിനിറ്റ് അടച്ച് വേവിക്കുക.

Tags