മുറുക്ക് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ...

വേണ്ട ചേരുവകൾ...
അരിപൊടി 2 കപ്പ്
വറുത്തു പൊടിച്ച പൊട്ടുകടല പൊടി 1/4 കപ്പ്
മുളക് പൊടി 3 ടീസ്പൂൺ
കായപൊടി 1/2 ടീസ്പൂൺ
ജീരകം 1/2 ടീസ്പൂൺ
എള്ള് 1/2 ടീസ്പൂൺ
വെണ്ണ 2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ വറുക്കുവാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരുമിച്ച് യോജിപ്പിച്ച ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. എണ്ണ ചൂടാകുമ്പോൾ സേവനാഴിയിൽ സ്റ്റാർ ചില്ലുപയോഗിച്ച് പിഴിയുക. ഇടയ്ക്കിടെ മറിച്ചിടുക. ബ്രൗൺ നിറമാകുമ്പോൾ വാങ്ങി എടുക്കുക. നല്ല സോഫ്റ്റ് ആന്റ് ക്രിസ്പ്പി മുറുക്ക് തയ്യാർ...