കേടാകാതെ സൂക്ഷിക്കാം; മുരിങ്ങയിലയുടെ വെറൈറ്റി റെസിപ്പി

muringayila chammanthippodi

 മുരിങ്ങയില കഴുകി വെള്ളം വാർന്നെടുത്തത് – ഒരു കപ്പ്‌

കടലപ്പരിപ്പ് – 2 ടേബിൾ സ്പൂൺ

ഉഴുന്ന് – 2 ടേബിൾ സ്പൂൺ

തൂവരപരിപ്പ് – 2 ടേബിൾ സ്പൂൺ

മല്ലി – 1 ടേബിൾ സ്പൂൺ

കുരുമുളക് – 1 ടേബിൾ സ്പൂൺ

നല്ലജീരകം – ½ ടീസ്പൂൺ

വെളുത്തുള്ളി – 8 അല്ലി

വറ്റൽമുളക് – 5 എണ്ണം

കറിവേപ്പില്ല – 1 തണ്ട്

tRootC1469263">

കായം – ഒരു ചെറിയ കഷ്ണം

പിഴുപുളി – ഒരു ചെറിയ ഉണ്ട

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാൻ എടുത്ത് അതിലേക്ക് മുരിങ്ങയിലയിട്ട് നന്നായി വറുത്തെടുക്കുക(ഡ്രൈ റോസ്റ്റ്). അതിനുശേഷം അതേ പാനിൽ കടലപ്പരിപ്പ്, ഉഴുന്ന്, തുവരപ്പരിപ്പ്, മല്ലി, കുരുമുളക്, ജീരകം എന്നിവയിട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അത് മാറ്റിവച്ച ശേഷം അതേ പാനിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളി വറ്റൽ മുളക്, കായം, കറിവേപ്പില, പിഴു പുളി എന്നിവയിട്ട് നന്നായി വഴറ്റി എടുക്കുക. ശേഷം എല്ലാം വറുത്തെടുത്ത സാധനങ്ങളും ചൂടാറിയ ശേഷം ഒരുമിച്ച് മിക്സിയിലിട്ട് അല്പം ഉപ്പും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. അടിപൊളി മുരിങ്ങയില ചമ്മന്തിപ്പൊടി റെഡി. ഇത് ചോറിന്റെ കൂടെയോ ഇഡലിയുടെയോ ദോശയുടെയോ കൂടെ ഉപയോഗിക്കാവുന്നതാണ്.

Tags