ഈ പൂ കൊണ്ട് തോരൻ തയ്യാറാക്കിയാലോ ?

google news
muringapoo

ആവശ്യമുള്ളവ:

    മുരിങ്ങപ്പൂ - രണ്ട് ബൗൾ
    സവാള - ഒരു പകുതി
    കടുക് - ഒരു ടീസ്പൂൺ
    മുട്ടയുടെ വെള ്ള - ഒരു മുട്ടയുടേത്
    തേങ്ങ - അര മുറി
    പച്ചമുളക് - രണ്ട് എണ്ണം
    മഞ്ഞൾപൊടി - ഒരു ടീസ്പൂൺ
    വെളിച്ചെണ്ണ - ആ വശ്യത്തിന്
    ഉപ്പ് - ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

തേങ്ങയും പച്ചമുളകും ചേർത്തു തേങ്ങാ ചമ്മന്തി തയ്യാറാക്കിവെക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയിട്ട് വഴറ്റുക. കറിവേപ്പില ചേർക്കുക. തുടർന്ന് നന്നായി കഴുകി വൃത്തിയാക്കിയ മുരിങ്ങപ്പൂ ഇട്ട് ഇളക്കുക.

അൽപം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം, മുട്ടയുടെ വെള്ളയും തേങ്ങാ ചമ്മന്തിയും ചേർത്തിളക്കി ഒന്ന് വെള്ളം വറ്റിയ ശേഷം ഇറക്കിവെക്കുക.

Tags